Follow the News Bengaluru channel on WhatsApp

കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എം എസ് രാമയ്യ -നാരായണ ഹാര്‍ട്ട് സെന്ററിന്റെ സഹകരണത്തോടെ സമാജം കെട്ടിടത്തില്‍ വച്ചു നടന്ന സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് ഹൃദ്രോഗ വിദഗ്ധന്‍ ഡോ. എസ് കെ രാജു, സമാജം പ്രസിഡന്റ് എം വി വിജയന്‍, സെക്രട്ടറി ബിജു ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡോ. രാജുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ഇതിനോടനുബന്ധിച്ച് ആവശ്യമായി വന്ന രക്ത സമ്മര്‍ദ്ദ പരിശോധന പ്രമേഹ നിര്‍ണയം, ഇ.സി.ജി എന്നിവയും സൗജന്യമായി നടത്തി.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നാരായണ ഹാര്‍ട്ട് സെന്റര്‍ നല്‍കുന്ന പ്രിവിലേജ് കാര്‍ഡ് ഉപയോഗിച്ച് സൗജന്യ പരിശോധനയും കിടത്തി ചികിത്സക്കും മരുന്നിനും ഇളവും നേടാവുന്നതാണ്.

പ്രസിഡന്റ് എം.വി വിജയന്‍ സെക്രട്ടറി ബിജു ജേക്കബ് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ ജോയിന്റ് സെക്രട്ടറിമാരായ സത്യനാഥന്‍, വിശ്വനാഥന്‍ പിള്ള ജോയിന്റ് ട്രഷറര്‍ മുരളി സി പി വൈദ്യ സഹായ നിധി ചെയര്‍മാന്‍ ഹരികൃഷ്ണ, കണ്‍വീനര്‍ ശിവ പ്രസാദ്, ലക്ഷ്മി വിശ്വനാഥ്, ഗോപിനാഥന്‍ നായര്‍, സുജാതന്‍, രാകേഷ്, സോമരാജന്‍ പിള്ള, അശോകന്‍ കെ പി, അക്ഷയ് കുമാര്‍, വിജയന്‍ വി കെ, സഹദേവന്‍, സോമനാഥന്‍, സുകുമാരന്‍ നായര്‍ പി.എ, രാജീവ് എന്നിവര്‍ ക്യാമ്പിന്റെ വിവിധ ചുമതലകള്‍ക്ക് നേതൃത്വം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.