Follow the News Bengaluru channel on WhatsApp

പ്രതിഷേധ മാര്‍ച്ചിനിടെ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദിന് കണ്ണിന് പരുക്കേല്‍ക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ബിലാല്‍ അങ്കമാലിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിലാലിന്റെ ഇടതു കണ്‍പോളയുടെ മൂന്ന് ഭാഗത്തായി ഏതാണ്ട് 28 തുന്നലുകളുണ്ട്.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചികിത്സകള്‍ക്ക് ശേഷം മാത്രമെ കാഴ്ച്ച തിരികെ ലഭിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. നിലവില്‍ മുറിവ് ഭേദമാകാന്‍ വേണ്ടിയുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനിടെയാണ് ബിലാലിനു പരുക്കേറ്റത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.