Follow the News Bengaluru channel on WhatsApp

വീണ്ടും വാക്ക് പാലിച്ച്‌ സുരേഷ് ​ഗോപി: പുതിയ ചിത്രത്തിന്റെ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്

കൊച്ചി: വീണ്ടും വാക്ക് പാലിച്ച്‌ നടന്‍ സുരേഷ് ​ഗോപി. പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് സുരേഷ് ഗോപി വീണ്ടും പാലിച്ചിരിക്കുന്നത്. 2021ല്‍ ഓണത്തിനോട് അനുബന്ധിച്ച്‌ ഒരു ടിവി പരിപാടിക്കിടെയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന മിമിക്രി കലാകാരന്മാര്‍ക്കായി സുരേഷ് ഗോപി സഹായ വാഗ്ദാനം പ്രഖ്യാപിക്കുന്നത്. താന്‍ ഇനി ഏത് സിനിമയുമായി കരാറില്‍ ഏര്‍പ്പെട്ടാലും അതിന് ലഭിക്കുന്ന അഡ്വാന്‍സ് തുക മലയാളത്തിലെ മിമിക്രി കലാകാരന്മാരുടെ അസോസിയേഷന്‍ മാ-യ്ക്ക് നല്‍കമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്ക്. 

ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് കൈമാറി. സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പ്രതിനിധിയായ, സംവിധായകന്‍ നാദിര്‍ഷക്കാണ് സുരേഷ് ​ഗോപി ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും സുരേഷ് ​ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിരവധി പേരാണ് സുരേഷ് ഗോപിയ്ക്ക് അഭിനന്ദനങ്ങളും ആശംസയുമായി രംഗത്തെത്തിയിട്ടുള്ളത്.

നേരത്തെ ഏപ്രിലില്‍ ഒറ്റക്കൊമ്ബന്‍ എന്ന സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നാണ് സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ മാ സംഘടനയ്ക്ക് നല്‍കിയത്. സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് ഒരുക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്ബന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.