ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എഐകെഎംസിസി ഇടപെടലില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം
ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ ബെംഗളൂരുവില്‍ വ്യാപകമാവുന്നു. മലയാളി തൊഴിലന്വേഷകരെ മാത്രം ലക്ഷ്യമിട്ടാണ് ഇവയുടെ പ്രവര്‍ത്തനം. പ്രമുഖ കമ്പനികള്‍ക്ക് വേണ്ടി റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്‍സികളെന്ന വ്യാജേന സ്വയം പരിചയപ്പെടുത്തിയാണ് ഇത്തരം കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ ചതിയില്‍ വീഴ്ത്തുന്നത്.
കഴിഞ്ഞ ദിവസം കെ.റ്റു ഇന്‍സൈറ്റ് എന്ന പേരില്‍ ജെ.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുഖാന്തരം കണ്ണൂരില്‍ നിന്നുള്ള പത്തോളം യുവാക്കളാണ് ജോലിക്കായി ബെംഗളൂരുവില്‍ എത്തിയത്. പ്രമുഖ കമ്പനികളില്‍ ജോലി നല്‍കാമെന്നായിരുന്നു സ്ഥാപനം നല്കിയ വാഗ്ദാനം. ബെംഗളൂരുവിലെത്തിയ യുവാക്കളില്‍ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി മൂവായിരം രൂപ വാങ്ങി. പിന്നീട് ഹൊസൂര്‍ റോഡിലുള്ള അത്തിബെലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ വിലാസവും കൊടുത്തു വിട്ടു. എന്നാല്‍ അത്തിബെലയില്‍ എത്തിയപ്പോള്‍ താമസിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. ജോലിയുടെ രീതി കര്‍ക്കശമാണെന്നും വേണമെങ്കില്‍ ജോയിന്‍ ചെയ്താല്‍ മതിയെന്നും ഇല്ലെങ്കില്‍ തിരിച്ചു പോയിക്കോളു എന്നുമാണ് സ്ഥാപന അധികാരികൾ ഇവരോട് പറഞ്ഞത്.
ഇതേ തുടര്‍ന്ന് യുവാക്കള്‍ പോലീസ് സ്റ്റേഷന് മുഖാന്തരം ബെംഗളൂരു എഐകെഎംസിസി ബന്ധപ്പെട്ടു. എ.ഐ.കെ.എം.സി.സി. പ്രവര്‍ത്തകനായ ഗഫൂര്‍ ബനശങ്കരി ജെ.പി. നഗറിലെ സ്ഥാപനവുമായി ബന്ധപ്പെട്ട് പണം തിരികെ നല്‍കിയില്ലെങ്കില്‍ പോലീസിലും മാധ്യമങ്ങളിലും അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ സ്ഥാപനത്തിലെ അധികാരികൾ വഴങ്ങുകയായിരുന്നു. അടുത്തിടെ ഇത് നാലാം തവണയാണ് സമാനമായ കേസില്‍ ഇടപെടുന്നതെന്നും മലയാളി തൊഴിലന്വേഷകര്‍ ഇത്തരം ചതികളില്‍ അകപ്പെടാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും എ.ഐ.കെ.എം.സി.സി. സെക്രട്ടറി എം.കെ. നൗഷാദ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.