Follow the News Bengaluru channel on WhatsApp

മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി ആഫ്രിക്കന്‍-അമേരിക്കൻ വരന്‍: കണ്ണുനിറഞ്ഞ് വധു ( വൈറലായി വീഡിയോ)

വിദേശികള്‍ മലയാളം പറയുന്ന നിരവധി വീഡിയോകളുണ്ട്. എന്നാല്‍, വിവാഹ സമയത്ത് ഒരു ആഫ്രിക്കന്‍ അമേരിക്കനായ വരന്‍ മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നടന്ന മനോഹരമായ ചടങ്ങിലാണ് വരന്‍ വധുവിനോട് മലയാളത്തില്‍ സംസാരിച്ചത്. മലയാളിയായ വധു ജെനോവ ജൂലിയന്‍ പ്രയറിന് അവിസ്മരണീയമായ ഒരു മുഹൂര്‍ത്തം നല്‍കാനായിരുന്നു വരന്‍ ഡാന്‍സലിന്റെ ശ്രമം.

മനോഹരമായ വിവാഹ വസ്ത്രത്തില്‍ ദമ്പതികൾ അള്‍ത്താരയില്‍ നില്‍ക്കുമ്പോഴായിരുന്നു ഡെന്‍സണിന്റെ വികാരഭരിതമായ പ്രസംഗം. വിവാഹ പ്രതിജ്ഞ ഇംഗ്ലീഷില്‍ വായിക്കാന്‍ തുടങ്ങിയ ഡാന്‍സല്‍, പൊടുന്നനെ വാക്കുകള്‍ മലയാളത്തിലേക്കു മാറ്റുകയായിരുന്നു. ജെനോവയുടെ പൈതൃകത്തോടുള്ള ആദരസൂചകമായിട്ടായിരുന്നു മലയാളത്തിലുള്ള ഡാന്‍സലിന്റെ വാക്കുകള്‍. ആലപ്പുഴക്കാരിയായ ജെനോവ അമേരിക്കയില്‍ സ്ഥിര താമസമാണ്. തന്റെ ഭര്‍ത്താവിന്റെ ഈ രസകരമായ വീഡിയോ ജെനോവ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ആഫ്രിക്കന്‍ വംശജനായ ഭര്‍ത്താവ് ഡെന്‍സണ്‍ എ പ്രയര്‍ വിവാഹ ദിവസം ഇംഗ്ലീഷിലാണ് സംസാരിച്ച്‌ തുടങ്ങിയതെങ്കിലും, എല്ലാവരെയും അത്ഭുതപ്പെടുകൊണ്ട് പെട്ടെന്ന് മലയാളത്തിലേയ്ക്ക് മാറുകയായിരുന്നു. അഞ്ച് വര്‍ഷക്കാലം അവര്‍ പ്രണയത്തിലായിരുന്നു. “എന്റെ ഭര്‍ത്താവ് തന്റെ വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം എന്റെ മാതൃഭാഷയായ മലയാളത്തില്‍ പഠിക്കുകയും പറയുകയും ചെയ്തു. ഞാന്‍ കുറെ കരഞ്ഞു” എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് അവൾ കുറിച്ചത്.

ജെനോവയുടെ ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷത്തോടെ അതെല്ലാം കേട്ടിരുന്നു. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.  ഒപ്പം അദ്ദേഹത്തെ ഈ ഉദ്യമത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. ‘ഏറ്റവും പ്രയാസമേറിയ ഭാഷ എന്നറിയപ്പെടുന്ന മലയാളം, വ്യക്തതയോടെ ലളിതമായി സംസാരിക്കുന്നു. അടിപൊളി’ ഒരു ഉപയോക്താവ് എഴുതി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.