Follow the News Bengaluru channel on WhatsApp

നോര്‍ക്ക കാര്‍ഡുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കാം

ബെംഗളൂരു: കേരളത്തിനു പുറത്തു താമസിക്കുന്നവര്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിനു പകരമായി നോര്‍ക്ക-റൂട്ട്‌സ് നല്‍കുന്ന എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ പകര്‍പ്പ് സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. കേരളത്തിനു പുറത്ത് 6 മാസത്തില്‍ കൂടുതലായി ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കു താമസിക്കുന്ന 18-60 വയസ്സ് പ്രായമുള്ള മലയാളികൾക്ക് ക്ഷേമനിധിയില്‍ ചേരാവുന്നത്. www.pravasikerala.org എന്ന വെബ്സൈറ്റ് വഴി ഓലൈനായി അംഗത്വമെടുക്കാം.

കെ ഇഷുറസ് കാഡ് എടുക്കാ www.norkaroots.org എന്ന വെബ്‌ സൈറ്റിലൂടെയോ മലയാളി സംഘടനകള്‍ മുഖാന്തരമോ സാധിക്കും. താമസിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ നല്‍ക്കുന്ന ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്ട്ട്, റേഷന്‍കാര്‍ഡ്, തുടങ്ങിയ തിരിച്ചറിയല്‍ രേഖകളാണ് എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. സമര്‍പ്പിച്ചു ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിച്ചാല്‍ ഇതുപയോഗിച്ച് പ്രവാസി ക്ഷേമ നിധിയിലും ചേരാം.

പ്രതിമാസം 3000 രൂപ പെന്‍ഷന്‍ അടക്കം നിരവധി മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ക്ഷേമനിധിയില്‍ സാക്ഷ്യപത്രം സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടുമൂലം ക്ഷേമനിധിയില്‍ ചേരാത്തവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇപ്പോള്‍ നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡുണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം.

നോര്‍ക്കാ റൂട്ട്‌സ് പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇന്‍ഷുറന്‍സ് അപേക്ഷ സമര്‍പ്പിക്കുന്നതിനും ബെംഗളൂരു ശിവാജി നഗര്‍ ഇന്‍ഫന്‍ട്രി റോഡിലെ ജെംപ്ലാസ ബില്‍ഡിംഗില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക-റൂട്ട്‌സ് ഓഫീസിനെ സമീപിക്കാം. പ്രവാസി ക്ഷേമനിധി തുടങ്ങിയ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും ഓഫീസില്‍നിന്ന് ലഭിക്കും. ഫോണ്‍: 080 25585090.

കേരള സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന പ്രവാസി മലയാളികൾക്കായുള്ള പ്രധാന ക്ഷേമ പദ്ധതികളിൽ ഒന്നായ പ്രവാസി ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് വേണ്ടി കർണാടകയിലെ മലയാളി സംഘടനകൾ മുന്നോട്ടു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നായി കഴിഞ്ഞ വർഷം 21 സംഘടനകളിൽ നിന്നായി സമാഹരിച്ച രണ്ടായിരത്തി അഞ്ഞൂറിൽപ്പരം നോർക്ക കാർഡുകളാണ് അപേക്ഷകർക്ക് വിതരണം ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Lohithakshann says

    അഞ്ചു വർഷം പ്രവാസി പെൻഷൻ തുക അടച്ച് 60 വയസ് വരെ അടച്ചില്ല എന്ന കാരണം വീണ്ടും ഒന്നരവർഷത്തെ തുക പിഴ അടക്കം അടച്ച് ഓഗസ്റ്റ് 2021 പെൻഷൻ അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്തു. ഇതുവരെ ഒരു പെൻസനും കിട്ടാതെ കാത്തിരിക്കുന്ന ഒരു ഹത ഭാഗ്യനായ ex പ്രവാസി, 62 വയസ്സ് കഴിഞ്ഞു പോയി എന്നതാണ് കാരണം 😥 7 വർഷത്തോളം തുക അടച്ചത് പെൻസന് വേണ്ടിയാണെന്ന് പ്രവാസി വെൽഫയർ മറക്കുന്നു. എനി അടച്ച തുക കിട്ടുമോ എന്ന് ശ്രമിക്കണം

Leave A Reply

Your email address will not be published.