Follow the News Bengaluru channel on WhatsApp

ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം ഇന്ന്‌

ബെംഗളൂരു : മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍
ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്ക് ഇന്ന് ബെംഗളൂരുവില്‍ സ്വീകരണം നല്‍കും. സഭയുടെ ബെംഗളൂരു- ദേവനഹള്ളി സെന്ററുകളിലെ
എല്ലാ പള്ളികളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വീകരണ യോഗം സഭയുടെ ചെന്നൈ-ബെംഗളൂരു ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. വൈകുന്നേരം 5.30 മുതല്‍ ബെംഗളൂരു റെസിഡന്‍സി റോഡിലെ ബിഷപ്പ് കോട്ടണ്‍ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ചെന്നൈ-ബെംഗളൂരു ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്സ്‌ക്കോപ്പാ അധ്യക്ഷത വഹിക്കും. സി.എസ്.ഐ സഭയുടെ കര്‍ണാടക
സെന്‍ട്രല്‍ ഡയോസിസ് ബിഷപ്പ് ഡോ. പ്രസന്ന കുമാര്‍ സാമുവേല്‍ മുഖ്യാതിഥിയായിരിക്കും. മാര്‍ത്തോമാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസന അധ്യക്ഷനും, മലബാര്‍ ഭദ്രാസനത്തിന്റെ സഹ മെത്രാപ്പോലീത്തയുമായ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, മാര്‍ത്തോമാ സഭാ സെക്രട്ടറി റവ സി. വി. സൈമണ്‍, റോമന്‍ കാത്തോലിക്കാ സഭയുടെ ബെംഗളൂരു ആര്‍ച്ച് ഡയോസിസ് വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ എസ്. ജയനാഥന്‍, ജി.എസ്.ടി ആന്‍ഡ് ഇന്റലിജന്‍സ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. ബിജോയ് ജോണ്‍ ഐ.ആര്‍.എസ്, മൈസൂരുവിലെ കര്‍ണാടക പോലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ദിവ്യ സാറ തോമസ് ഐ.പി.എസ് എന്നിവര്‍ പങ്കെടുക്കും.

മാര്‍ത്തോമാ സഭയുടെ പരമോന്നത പദവിയില്‍ ഉയര്‍ത്തപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ബെംഗളൂരു സന്ദര്‍ശിക്കുന്നത്. യോഗത്തില്‍ പ്രാര്‍ത്ഥന ശുശ്രുഷയും, സഭയുടെ അനുമോദനവും ഉണ്ടായിരിക്കും. ബെംഗളൂരുവിലെ 12 പള്ളികളിലേയും
പ്രതിനിധികള്‍ അടങ്ങുന്ന 52 അംഗ സംയുക്ത ക്വയര്‍ ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും.സഭയുടെ ബെംഗളൂരു-ദേവനഹള്ളി സെന്ററില്‍ ഉള്ള എല്ലാ പട്ടക്കാരും മീറ്റിംഗില്‍ പങ്കെടുക്കും.

പരിപാടിയുടെ ക്രമീകരണങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍മാര്‍മാരായ റവ. ജേക്കബ് പി. തോമസ്, ഷാജന്‍ ജോര്‍ജ്, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവർ നേതൃത്വം നല്‍കും. പരിപാടിയില്‍ സംബന്ധിക്കുവാനായി വിവിധ പള്ളികളില്‍ നിന്നും വാഹനക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരിപാടിയുടെ ലൈവ് ടെലികാസ്റ്റിംഗ് മാര്‍ത്തോമാ സഭയുടെ D.S.M.C, യിലൂടെയും യൂട്യൂബ്, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും സംപ്രേഷണം ചെയ്യുമെന്നും മീഡിയ ആൻഡ്‌ പബ്ലിസിറ്റി കൺവീനർമാരായ റവ. അജിത് അലക്സാണ്ടർ,  സുനിൽ തോമസ് കുട്ടൻകേരിൽ എന്നിവർ അറിയിച്ചു.

ഫോണ്‍ : 96325 24264

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.