Follow the News Bengaluru channel on WhatsApp

ബൃഹത് ബെംഗളൂരു മഹാനഗര പാലികെക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെക്കെതിരെ (ബി.ബി.എം.പി) വിമര്‍ശനവുമായി കർണാടക ഹൈക്കോടതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബി.ബി.എം.പി നഗരത്തിലെ റോഡ് നന്നാക്കിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്.

തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ ജോലി കൃത്യമായി ചെയ്യണമെങ്കില്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ ഇടയ്ക്കിടക്ക് നഗരം സന്ദര്‍ശിക്കുകയും വിവിധ റോഡുകളിലൂടെ സഞ്ചരിക്കുകയും ചെയ്യണോ എന്നാണ് ഹൈക്കോടതി പരിഹാസരൂപേണ പറഞ്ഞത്. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ 23 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ റോഡുകള്‍ നന്നാക്കിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ പരാമര്‍ശം നടത്തിയത്. റോഡുകൾ കഴിഞ്ഞ ദിവസം ഒലിച്ചു പോയതായും വാർത്തകളുണ്ടായിരുന്നു.

പ്രധാനമന്ത്രിയും പ്രസിഡന്റും ഇടക്കിടെ ബെംഗളൂരു സന്ദര്‍ശിക്കുകയാണെങ്കില്‍ നമ്മുടെ നാട്ടിലെ റോഡുകളുടെ കണ്ടീഷന്‍ ഒരുപക്ഷേ മെച്ചപ്പെട്ടേനെ. റോഡുകളിലെ കുഴികള്‍ അടക്കാന്‍ നിങ്ങള്‍ കഴിഞ്ഞയാഴ്ച 23 കോടി രൂപ ചെലവഴിച്ചു. നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്യണമെന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി ഓരോ തവണയും ഓരോ റോഡുകളിലും മാറി മാറി സഞ്ചരിക്കേണ്ടതുണ്ടോ,” ഹൈക്കോടതി ചോദിച്ചു.

ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ), ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) എന്നിവയിലെ ഓഫീസര്‍മാര്‍ക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. തങ്ങളുടെ വീടുകളിലേക്കുള്ള വാട്ടര്‍ലൈന്‍ കണക്ഷനുകള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഞ്ജുള പി, ശാരദമ്മ പി എന്നിവരാണ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹരജി നല്‍കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.