Follow the News Bengaluru channel on WhatsApp

മരിച്ചുപോയ അമ്മയുടെ സാമീപ്യം എന്നും അനുഭവിക്കാൻ; വീട്ടിൽ മെഴുകുതിരി പ്രതിമ സ്ഥാപിച്ച് മകൻ

ബെംഗളൂരു: മൺമറഞ്ഞു പോയ അമ്മയുടെ സാമീപ്യം എന്നും അനുഭവിക്കാൻ അമ്മയുടെ മെഴുകുതിരി പ്രതിമ സ്ഥാപിച്ച് മകൻ. കൊപ്പലിലെ തളിയിൽ ചന്ദ്രയ്യ വെങ്കിടേഷ് എന്ന മെക്കാനിക്കൽ എൻജിനീയറാണ് എന്നും തന്റെ പ്രചോദനമായ നഗുരുർ മനോരമ എന്ന തന്റെ അമ്മക്ക് വേണ്ടി വീടിന്റെ പൂമുഖത്ത് കസേരയിൽ ഇരിക്കുന്ന രീതിയിൽ പ്രതിമ സ്ഥാപിച്ചത്.

നഗരത്തിലെ പ്രധാന കമ്പനികളിലൊന്നായ സ്കൈ റോൺ ഗ്രൂപ്പിന്റെ ഹെഡ് ലെയ്സൺ ഓഫീസറാണ് 54 കാരനായ അവിവാഹിതനായ വെങ്കിടേഷ്. ബെംഗളൂരുവിലെ ശങ്കരപുരത്ത് താമസിക്കുന്ന വെങ്കിടേഷിന് രണ്ട് ജ്യേഷ്ഠന്മാരും ഒരു സഹോദരിയുമാണുള്ളത്. ഇതിൽ ഏട്ടന്മാർ രണ്ടു പേരും അമ്മ മരിക്കുന്നതിന് മുമ്പ് മരിച്ചു. സഹോദരി മാത്രമാണിപ്പോൾ ഉള്ളത്.

2018 ലാണ് വെങ്കിടേഷിന്റെ അമ്മ മരിച്ചത്. പഴയ ആർട്സ് ഡിഗ്രിക്കാരിയായ അവർ ബെല്ലാരി കോർപ്പറേഷനിലെ സീനിയർ കൺസൽട്ടന്റ ആയിരുന്നു. മനോരമയുടെ ഭർത്താവ് വളരെ ചെറിയ പ്രായത്തിൽ തന്നെ മരിച്ചിരുന്നു. നാല് കുട്ടികളാണ് ഇവർക്ക്. ഏറ്റവും ഇളയവനാണ് വെങ്കിടേഷ്. നാലുകുട്ടികളെയും വളരെ നല്ല രീതിയിൽ എല്ലാ ജീവിത മൂല്യങ്ങളും പകർന്ന് നൽകിയാണ് അവർ വളർത്തിയത്. കുഞ്ഞു നാൾ മുതലേ വെങ്കിടേഷിന്റെ സുഹൃത്തും വഴി കാട്ടിയും ടീച്ചറും എല്ലാം അമ്മയായിരുന്നു. തന്റെ ജോലി കൊണ്ട് മറ്റുള്ളവർക്ക് എന്തു സഹായം ചെയ്യാനും മടിയില്ലാത്ത സ്നേഹ നിധിയായിരുന്നു അമ്മയെന്ന് മകനോർക്കുന്നു.

2018 ൽ അമ്മ മരിച്ചതോടെ വെങ്കിടേഷിന്റെ ജീവിതം താളം തെറ്റി. കാശിയിലെത്തി 1500 പുരോഹിതരെ വെച്ച് അമ്മയുടെ മരണാനന്തര കർമങ്ങൾ നടത്തിയെങ്കിലും അയാൾ തൃപ്തനായില്ല. അങ്ങിനെയിരിക്കയാണ് അയാൾ പീന്യയിലെ ശിൽപ്പി ശ്രീധര മൂർത്തിയെ കാണുന്നത്. ശിൽപ്പിയോട് കാര്യം പറഞ്ഞപ്പോൾ മെഴുകിൽ ജീവൻ തുടിക്കുന്ന മനോരമയുടെ കസേരയിലിരിക്കുന്ന പ്രതിമ നിർമ്മിച്ചു നൽകാമെന്നേറ്റു. 2019 അവസാനം അത് വീട്ടിലെ പൂമുഖത്ത് സ്ഥാപിക്കുകയും ചെയ്തു.

ഇപ്പോൾ വെങ്കിടേഷിന് വലിയ സമാധാനമാണുളളത്. അദ്ദേഹം അമ്മയോട് തന്റെ വിഷമങ്ങൾ പറയും ചിലപ്പോൾ രുദ്രസൂക്തം ചൊല്ലും. ആദ്യമൊക്കെ മാനസികമാണെന്ന് പറഞ്ഞ് കളിയാക്കിയ അയൽക്കാർ ഇപ്പോ മകന്റെ അമ്മയോടുള്ള സ്നേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്നേഹ നിധിയായ അമ്മക്കുള്ള സമർപ്പണം മാത്രമാണ് പ്രതിമയെന്നാണ് എല്ലാ ചോദ്യങ്ങൾക്കും വെങ്കിടേഷിന്റെ മറുപടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.