Follow the News Bengaluru channel on WhatsApp

ഉപരിപഠനം – അറിയിപ്പുകൾ

രാ​ജീ​വ്ഗാ​ന്ധി സെ​ന്റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി (RGCB)

തി​രു​വ​ന​ന്ത​പു​ര​ത്തെ (പൂ​ജ​പ്പു​ര) രാ​ജീ​വ്ഗാ​ന്ധി സെ​ന്റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി (RGCB) 2022-24 വ​ർ​ഷ​ത്തെ എം.​എ​സ്.​സി ബ​യോ​ടെ​ക്നോ​ള​ജി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

വി​ജ്ഞാ​പ​നം, ​പ്രോ​സ്‍പെ​ക്ട​സ് എന്നിവക്ക് https://rgcb.res.in/MSc2022.php സന്ദർശിക്കുക. ​അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ 30 വൈ​കീ​ട്ട് 5.30 മ​ണി വ​രെ സ്വീ​ക​രി​ക്കും. ആ​കെ 20 സീ​റ്റു​ക​ൾ.

പ്ര​വേ​ശ​ന യോ​ഗ്യ​ത: സ​യ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​സി​ൻ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്നി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ ഗ്രേ​ഡി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് 5 ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. പ്രാ​ബ​ല്യ​ത്തി​ലു​ള്ള `GAT-B’ സ്കോ​ർ ഉ​ള്ള​വ​രാ​ക​ണം. അ​വ​സാ​ന​വ​ർ​ഷ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.

നാ​ല് സെ​മ​സ്റ്റ​റു​ക​ളാ​യു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്സി​ൽ ഡി​സീ​സ് ബ​യോ​ള​ജി, ജെ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റി​ങ്, മോ​ളി​ക്യു​ല​ർ ഡെ​യ്ഗ്നോ​സ്റ്റി​ക്സ് ആ​ൻ​ഡ് DNA പ്രൊ​ഫൈ​ലി​ങ് എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. ആ​ദ്യ​വ​ർ​ഷം പ്ര​തി​മാ​സം 6000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം പ്ര​തി​മാ​സം 8000 രൂ​പ​യും സ്റ്റൈ​പ്പ​ൻ​ഡു​ണ്ട്. വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റീ​ജ്യ​ന​ൽ സെ​ന്റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി എം.​എ​സ്.​സി ബി​രു​ദം സ​മ്മാ​നി​ക്കും.

പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഹോ​സ്റ്റ​ൽ സൗ​ക​ര്യം ല​ഭി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് msc@rgcb.res.in എ​ന്ന ഇ-​മെ​യി​ലി​ലും 0471-2529653 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റിയിൽ എം.എസ്‌.സി

ഡല്‍ഹിയിലെ നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി 2022-23 -ല്‍ നടത്തുന്ന വിവിധ എം.എസ്‌.സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിലാണ് പ്രോഗ്രാമുകള്‍ ഉള്ളത്. ബി.എസ്‌.സി വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയം മുഖ്യവിഷയമായി പഠിച്ച്, അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം)/തത്തുല്യ സി.ജി.പി.എ.-യോടെ ബി.എസ്‌സി. (ജനറല്‍/ഓണേഴ്‌സ്) ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

ജൂലായ് 17-ന് നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷകള്‍ വഴിയായിരിക്കും പ്രവേശനം .പരീക്ഷയുടെ വിശദമായ സിലബസ് www.nsit.ac.in/ -ലുള്ള അഡ്മിഷന്‍ ബ്രോഷറില്‍ ലഭിക്കും. അപേക്ഷ www.nsit.ac.in വഴി ജൂണ്‍ 30 വരെ നല്‍കാം.

വിദ്യാർത്ഥികൾക്ക് ഒ ഇ സി ആനുകൂല്യം; ജൂണ്‍ 30ന് മുമ്പ് വിവരങ്ങള്‍ നല്കണം 

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ജൂണ്‍ 30നകം ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. www.egrantz.kerala.gov.in  എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി വിവരങ്ങള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഇ ഗ്രാന്റ്‌സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :0474 2914417, ഇ മെയില്‍: bcddklm@gmail.com.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.