Follow the News Bengaluru channel on WhatsApp

ആശങ്ക ഉയരുന്നു; രാജ്യത്ത് വീണ്ടും 17000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും 17000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,073 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 കോവിഡ് മരണവും രേഖപ്പെടുത്തി. രാജ്യത്തെ സജീവ  കോവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 94,420 പേരാണ് കോവിഡ്​ ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 45 ശതമാനം വർധനയാണ് രോഗ സ്ഥിരീകരണത്തിലുണ്ടായിരിക്കുന്നത്.

3,03,604 കോവിഡ്​ ടെസ്റ്റുകളാണ്​ അവസാന ദിവസം നടന്നത്​. രോഗമുക്തി നിരക്ക് 98.57 ശതമാനം ആണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 15,208 പേര്‍ സുഖം പ്രാപിച്ചപ്പോൾ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,27,87,606 ആയെന്നും മന്ത്രാലയം വ്യക്​തമാക്കി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.62 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.39 ശതമാനവുമാണ്​.

കേരളം, ഡൽഹി, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം തുടർചയായി ഉയരുകയാണ്. കേസുകൾ കൂടുന്നതിനിടെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നിർമിക്കുന്ന കോവോ വാക്‌സിന് അനുമതി നൽകണമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തു. 7 മുതൽ 11 വയസുവരെയുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാനാണ് ശിപാർശ. ഇക്കാര്യത്തിൽ ഡിസിജിഐ ഉടൻ തീരുമാനമെടുക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.