Follow the News Bengaluru channel on WhatsApp

കേരളത്തിൽ പ്രതിദിന കോവിഡ് നിരക്കിൽ ഇരട്ടിയ്‌ക്കടുത്ത് വർധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 4459 പേർക്ക്

കേരളത്തിൽ കോവിഡ് നിരക്ക് കുതിച്ചുയരുന്നു. മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 4459 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച 2993 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് 15 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ. തൊട്ടുപിന്നിലായി തിരുവനന്തപുരം ജില്ലയുമുണ്ട്. 1161കേസുകളാണ് എറണാകുളത്ത്. തിരുവനന്തപുരത്ത് ഇത് 1081 ആണ്. കൊല്ലം – 382, പാലക്കാട് – 260, ഇടുക്കി – 76, കോട്ടയം – 445, ആലപ്പുഴ – 242, തൃശൂര്‍ – 221, പാലക്കാട് – 151, മലപ്പുറം – 85, കോഴിക്കോട് – 223 വയനാട് – 26, കണ്ണൂര്‍ – 86, കാസര്‍കോട് – 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കോവിഡ് കണക്കുകൾ.

കോഴിക്കോട് അഞ്ച് പേരും എറണാകുളത്ത് മൂന്ന് പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് മരണങ്ങൾ വീതം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ ഒരു കോവിഡ് മരണമാണുള്ളത്.

അതേസമയം സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് വീണ്ടും ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പോലീസ് ഉത്തരവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.