Follow the News Bengaluru channel on WhatsApp

നിയമലംഘനങ്ങൾ അല്ലാത്തപക്ഷം വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് ഒഴിവാക്കണമെന്ന് നിർദേശം

ബെംഗളൂരു: നിയമലംഘനങ്ങൾ അല്ലാത്ത പക്ഷം രേഖകൾ പരിശോധിക്കാനായി വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസിന് ഡി.ജി.പി പ്രവീൺ സൂദ് നിർദേശം നൽകി. ഗതാഗത നിയമലംഘനം നേരിട്ടു കണ്ടാൽ മാത്രം വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു നഗരത്തിൽ ട്രാഫിക് പോലീസ് വാഹനങ്ങൾ അനാവശ്യമായി തടഞ്ഞു നിർത്തി പരിശോധിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് ഡി.ജി.പി. ട്വീറ്ററിലൂടെ നിർദേശം നൽകിയത്. നേരത്തേ പ്രവീൺ സൂദ് ട്രാഫിക് എ.സി.പി.യായിരുന്നപ്പോൾ ഇത്തരം പരിശോധനകൾ നിർത്തണമെന്ന് നിലപാടെടുത്തിരുന്നെങ്കിലും ഡി.ജി.പി.യായപ്പോൾ പരിശോധന തിരിച്ചെത്തിയെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശിയായ ശ്രീസ്തവ വജപേയം ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ഡി.ജി.പി.യുടെ ട്വീറ്റ്.

ഗതാഗതനിയമം ലംഘിക്കുകയോ മദ്യപിച്ച് വാഹനമോടിക്കുകയോ ചെയ്താൽമാത്രം വാഹനപരിശോധന മതിയെന്നാണ് തന്റെ നിലപാടെന്നും ഇതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഡി.ജി.പി. ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ നിർദേശത്തെ സ്വാഗതം ചെയ്ത്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടുമുൾപ്പെടെ റോഡരികിൽ വാഹനങ്ങൾ തടഞ്ഞിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുവെന്ന വിമർശനം ട്രാഫിക് പോലീസ് നടപടിക്കെതിരെ ഉയർന്നിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.