നുപുര്‍ ശര്‍മ്മയെ അനുകൂലിച്ച് പോസ്റ്റ്; രാജസ്ഥാനില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി
ജയ്പൂർ: പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. തയ്യൽ കടക്കാരനായ കനയ്യലിൽ എന്നയാളാണ് കൊല്ലപ്പെട്ടത്.
ഉദയ്പൂരിലെ മാൽദോസ് തെരുവിൽ പട്ടാപകലാണ് കൊലപാതകം നടന്നത്. രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതകികൾ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കൊലപാതകം നടത്തിയെന്ന് സമ്മതിക്കുന്ന രണ്ട് പ്രതികളും കൊലപാതക ആയുധവുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആക്രമികളെ തിരിച്ചറിഞ്ഞെന്നാണ് പോലീസ് പറയുന്നത്. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ നഗരത്തില്‍ കടകള്‍ എല്ലാം അടച്ച നിലയിലാണ്. പോലീസ് ജാഗ്രതയിലാണ്. മുൻകരുതലുകളുടെ ഭാഗമായി ഉദയ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.
സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി അശോക് ഘേലോട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനം നിലനിർത്താൻ പരിശ്രമിക്കണമെന്നും അതുമായി ബന്ധപ്പെട്ട വിഡിയോകൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
It's a sad & shameful incident. There's tense atmosphere in the nation today. Why don't PM & Amit Shah ji address the nation? There is tension among people. PM should address the public&say that such violence won't be tolerated & appeal for peace: Rajasthan CM on Udaipur murder pic.twitter.com/rkX0VRJPk0
— ANI (@ANI) June 28, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.