Follow the News Bengaluru channel on WhatsApp

പ്രമുഖ തമിഴ് നടൻ പൂ രാമു അന്തരിച്ചു

പ്രശസ്ത തമിഴ് നാടക സിനിമാ താരം പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ സെന്‍ട്രലിലുള്ള രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. അറുപത് വയസായിരുന്നു.

തെരുവു നാടക കലാകാരനായിരുന്ന രാമു 2008-ല്‍ പുറത്തിറങ്ങിയ ‘പൂ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നീർപാർവൈ, പേരൻപ്, കർണൻ, സൂരറൈ പോട്ര്, പരിയേറും പെരുമാള്‍, മമ്മൂട്ടിയുടെ ‘നൻപകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്

പൂ രാമുവിന്റെ നിര്യാണത്തിൽ സിനിമാ രംഗത്തെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദുഃഖം രേഖപ്പെടുത്തി. പൂ രാമുവിന്റെ മരണത്തില്‍ മമ്മൂട്ടി അനുശോചിച്ചു. ‘തമിഴ് സിനിമയിലെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളായ ‘പൂ രാമു’വിന്റെ വിയോഗത്തില്‍ അതീവ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നു. ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ഭാഗമായതിന് നന്ദി’ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.