Follow the News Bengaluru channel on WhatsApp

ലഗേജിലൂടെ 109 മൃഗങ്ങളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു: ബാങ്കോക്കില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ അറസ്റ്റില്‍

ലഗേജിലൂടെ മൃഗങ്ങളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍.  109 കുഞ്ഞുമൃഗങ്ങളെയാണ് ഇവര്‍ ലഗേജില്‍ ഒളിപ്പിച്ചത്. എക്സ്-റേ പരിശോധനയ്ക്ക് ശേഷം രണ്ട് സ്യൂട്ട്കേസുകളിലായി മൃഗങ്ങളെ കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാഷണല്‍ പാര്‍ക്ക്സ്, വൈല്‍ഡ്‍ലൈഫ് ആന്‍റ് പ്ലാന്‍റ് കണ്‍സര്‍വേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. രണ്ട് വെളുത്ത മുള്ളന്‍പന്നികള്‍, രണ്ട് അര്‍മാഡില്ലോകള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്ബുകള്‍ എന്നിവ രണ്ട് ലഗേജുകളില്‍ നിന്ന് കണ്ടെത്തി.

ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന നിത്യ രാജ, സാക്കിയ സുൽത്താന ഇബ്രാഹിം എന്നീ രണ്ട് ഇന്ത്യൻ സ്ത്രീകളുടേതാണ് സ്യൂട്ട്കേസുകളെന്ന് തായ് അധികൃതർ പറഞ്ഞു. ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. 2019ലെ വന്യജീവി സംരക്ഷണ, സംരക്ഷണ നിയമം, 2015ലെ അനിമല്‍ ഡിസീസ് ആക്‌ട്, 2017ലെ കസ്റ്റംസ് നിയമം എന്നിവ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ യുവതികളുടെ ലക്ഷ്യമെന്തായിരുന്നുവെന്നോ സ്യൂട്ട്‌കേസുകളില്‍ നിന്ന് രക്ഷിച്ച ശേഷം മൃഗങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നോ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

യുവതികളുടെ ലക്ഷ്യമെന്തായിരുന്നുവെന്നോ സ്യൂട്ട്‌കേസുകളിൽ നിന്ന് രക്ഷിച്ച ശേഷം മൃഗങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നോ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങൾ വഴിയുള്ള മൃഗക്കടത്ത് ബാങ്കോക്കില്‍ സാധാരണമാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.