Follow the News Bengaluru channel on WhatsApp

കോവിഡ് കേസുകളിലെ വർധനവ്; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഉത്തരവ്

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനയ്ക്കും ചികിത്സയ്ക്കും ക്വാറന്റീൻ സംവിധാനം ഏർപ്പെടുത്തുന്നതിലും നിലവിലുള്ള മാർഗ നിർദേശങ്ങൾ പുതുക്കിയും അപ്പാർട്ട്മെൻ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയും ആരോഗ്യവകുപ്പ് ഉത്തരവിറക്കി.

അപ്പാർട്ട്മെൻ്റുകളിൽ രോഗികളുടെ എണ്ണമനുസരിച്ച് പരിശോധന വ്യാപിപ്പിക്കണമെന്നും സ്കൂളുകളിലും കോളേജുകളിലും ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർ എത്തേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച പുതിയ നിർദേശത്തിൽ പറയുന്നു. കോവിഡ് സ്ഥിരീകരിച്ചാലും സ്കൂളോ കോളേജോ അടച്ചിടേണ്ടെന്നും നിർദേശമുണ്ട്.

അപ്പാർട്ട്മെൻ്റുകളിൽ അഞ്ചുപേർക്ക് വരെ കോവിഡ് സ്ഥിരീകരിച്ചാൽ രോഗികൾ താമസിക്കുന്ന ഫ്ളോറിലുള്ളവരും 15 വരെ രോഗികളുണ്ടെങ്കിൽ ഇവർ താമസിക്കുന്ന ബ്ലോക്കിലുള്ളവരും 15 -ൽ കൂടുതൽ പേരിൽ കൂടുതലുണ്ടെങ്കിൽ പാർപ്പിടസമുച്ചയത്തിലെ മുഴുവൻ പേരെയും പരിശോധിക്കണം. നീന്തൽക്കുളം ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങൾ അവസാനരോഗിയും രോഗമുക്തമാകുന്നതുവരെ അടച്ചിടണമെന്നും നിർദേശിക്കുന്നുണ്ട്.

ഓഫീസുകളിലും കോളേജുകളിലും കോവിഡ് സ്ഥിരീകരിച്ചാൽ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ പരിശോധന നടത്തണം. മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയരാക്കേണ്ടതില്ലെന്നും നിർദേശങ്ങളിൽ പറയുന്നു.

സ്കൂളുകളിൽ കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ക്ലാസ് മുറിയും പരിസരവും അണുവിമുക്തമാക്കണം. സ്കൂളിൽ മുഖാവരണം ധരിക്കുന്നെന്നും മറ്റ് മാർഗനിർദേശങ്ങൾ പാലിക്കുന്നെന്നും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിക്കുന്നവർ സംസ്ഥാനത്തിന്റെ ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.

അതേ സമയം കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലും ഒലിക്രോൺ ഉപവകഭേദങ്ങൾ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലും മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.