Follow the News Bengaluru channel on WhatsApp

ഓസ്കര്‍ കമ്മിറ്റിയിലേക്ക് സൂര്യയ്ക്കും കജോളിനും ക്ഷണം: ഇടം നേടിയവരിൽ മലയാളി റിന്റു തോമസും

കൊച്ചി : അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകാന്‍ സൂര്യയെ ക്ഷണിച്ച്‌ ഓസ്കര്‍ അക്കാദമി. ഓസ്കര്‍ അക്കാദമിയില്‍ അംഗമാകുന്നതോടെ സൂര്യ ലോസ് ആഞ്ചല്‍സില്‍ വര്‍ഷം തോറും നടക്കുന്ന ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹത നേടും. ഈ ബഹുമതി നേടുന്ന ആദ്യ തെന്നിന്ത്യന്‍ താരം കൂടിയാണ് സൂര്യ.

ബോളിവുഡ് താരം കജോള്‍, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയര്‍ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയില്‍ അംഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. റിന്റു തോമസ് മലയാളിയാണ്. ഈ വര്‍ഷം 397 പുതിയ അംഗങ്ങളെയാണ് അക്കാദമി അംഗത്വം നല്‍കാന്‍ ക്ഷണിച്ചിട്ടുള്ളത്. അഭിനേതാക്കള്‍, കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍, ഡോക്യുമെന്ററി, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍/ഹെയര്‍സ്റ്റൈലിസ്റ്റുകള്‍, മാര്‍ക്കറ്റിംഗ്/പബ്ലിക് റിലേഷന്‍സ്, നിര്‍മ്മാതാക്കള്‍ എന്നിവരടങ്ങുന്നതാണ് അക്കാദമി അംഗങ്ങള്‍.

ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിച്ച റൈറ്റിങ് വിത്ത് ഫയറാണ് റിന്റു തോമസിനേയും സുഷ്മിത് ഘോഷിനേയും ഈ ബഹുമതിക്ക് അര്‍ഹരാക്കിയത്. സൂര്യയുടെ സൂരരൈ പ്രോട്, ജയ് ഭീം തുടങ്ങിയ സിനിമകളും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. തലാഷ്, ഗല്ലി ബോയ്, ഗോള്‍ഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്തി. അക്കാദമി വെബ്‌സൈറ്റില്‍ പങ്കിട്ട പ്രസ്താവനയിലാണ് നാടക-ചലചിത്രരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരന്മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ നിന്ന് ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍, അമിതാഭ് ബച്ചന്‍, സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്‌സല്‍ എന്നിവരും നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂര്‍, ശോഭ കപൂര്‍ എന്നിവരും മുന്‍പേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.