Follow the News Bengaluru channel on WhatsApp

സ്പ്രിംഗ്ളര്‍ കരാറിന്റെ മാസ്റ്റര്‍ ബ്രയിന്‍ വീണാ വിജയൻ, രഹസ്യ ചര്‍ച്ചകള്‍ക്കായി പലതവണ ക്ളിഫ്‌ഹൗസില്‍ പോയിട്ടുണ്ട്: മുഖ്യമന്ത്രിയ്‌ക്കും മകൾക്കുമെതിരെ വീണ്ടും ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രിയ്‌ക്കും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങളുമായി വീണ്ടും സ്വപ്‌ന സുരേഷ്. രഹസ്യ ചര്‍ച്ചകള്‍ക്കായി പലതവണ ക്ളിഫ്‌ഹൗസില്‍ പോയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു.
സ്പ്രിംഗ്ളര്‍ കരാറിന്റെ മാസ്റ്റര്‍ ബ്രയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനാണ്.  വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജികിന് ഇതില്‍ പങ്കുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

2016 മുതല്‍ 2020 വരെയുള‌ള ക്ളിഫ്‌ഹൗസിലെയും സെക്രട്ടറിയേറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് സ്വപ്‌ന വെല്ലുവിളിച്ചു. കോണ്‍സല്‍ ജനറലിനൊപ്പം മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയിട്ടുണ്ട് എന്നാല്‍ ഒരു പരിശോധനയുമുണ്ടായിട്ടില്ല. എക്‌സാലോജിക്കിലെ ഇടപെടലുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എഡിജിപിയെ മാറ്റിയതെന്തിനാണെന്നും ഷാജ് കിരണിനെതിരെ നടപടിയെടുക്കാത്തത് എന്താണെന്നും സ്വപ്‌ന ചോദിച്ചു.

മുഖ്യമന്ത്രി ജനങ്ങളോട് കള‌ളം പറയുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സ്വപ്‌ന സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കള‌ളമാണെന്ന് അറിയിച്ചു. സ്‌പ്രിംഗ്‌ളര്‍ വിവാദത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്ന് ആരോപിച്ചു. സ്‌പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞു. ഈ പ്രശ്‌നത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞതായും സ്വപ്‌ന ആരോപിച്ചു. കെ.ടി ജലീലിനെതിരെയുള‌ള തെളിവുകള്‍ പുറത്തുവിടുമെന്നും സ്വപ്‌ന പറഞ്ഞു.

‘പിഡബ്യൂസിയില്‍ (പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്) വീണ വിജയന്റെ ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എക്‌സാലോജികിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. അതെന്റെ കൈയിലുമുണ്ട്. ഞാന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരിടത്തും ഷാര്‍ജ ശൈഖിന് കൈക്കൂലി നല്‍കിയതായി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി, ഭാര്യ കമല, വീണ വിജയന്‍, നളിനി നെറ്റോ, ശിവശങ്കര്‍ എന്നിവര്‍ ഒരു വാഗ്ദാനം നല്‍കുകയായിരുന്നു. ഇവര് കണ്ടതിനേക്കാള്‍ അപ്പുറം ഷാര്‍ജ ശൈഖ് കണ്ടിട്ടുണ്ട്. ഇതൊന്നും അവര്‍ സ്വീകരിക്കത്തില്ല.’- സ്വപ്‌ന പറഞ്ഞു.

ക്ലിഫ് ഹൗസിലെ യോഗത്തിന് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.’എംഎ യൂസഫലി സാറിന്റെ ആളുകള്‍ എംഇഎയുടെ അനുമതിയില്ല എന്ന് പറഞ്ഞ് ലീലാ ഹോട്ടലില്‍ വെച്ച്‌ പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം എഡിജിപി മനോജ് അബ്രഹാമിനോട് പറഞ്ഞിട്ട് പൈലറ്റ് എസ്‌കോര്‍ട്ട് വെഹികിളിനെ റീ റൂട്ട് ചെയ്തവളാണ് ഞാന്‍. അവരുടെ ആവശ്യപ്രകാരം ഞാന്‍ തന്നെയാണ് അതു ചെയ്തത്. ആ യോഗത്തിന് വേണ്ടി അന്നത്തെ ക്ലിഫ്ഹൗസിന്റെ ഫര്‍ണിച്ചറും പെയിന്റിങ്ങുമെല്ലാം മാറ്റി മുഴുവന്‍ റെഡി ആക്കി. ഷാര്‍ജ ശൈഖിന് മുഖ്യമന്ത്രിയും കമലയും വീണ വിജയനും സമ്മാനം കൊടുക്കുന്നതിന്റെ വീഡിയോ എന്റെ പക്കലുണ്ട്. – സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.