Follow the News Bengaluru channel on WhatsApp

മൈസൂരു മുദ്ര കലാവേദി മലയാള മിഷൻ പരീക്ഷ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മൈസൂരു: മലയാളം മിഷന്‍ 2021-ല്‍ നടത്തിയ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകളില്‍ വിജയികളായ മുദ്ര മലയാളവേദി മൈസൂരുവിലെ വിദ്യാര്‍ഥികള്‍ക്കുള്ള മലയാളം മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുദ്ര മലയാളവേദിയില്‍ വച്ച് നടന്ന പരിപാടിയില്‍ കണ്‍വീനര്‍ പി.ജെ. കണ്ണന്‍ അദ്ധ്യക്ഷനായി. എസ്.സി.ആര്‍.ടി റിസര്‍ച്ച് ഓഫീസറും മലയാളം മിഷന്‍ മുന്‍ ഭാഷാധ്യാപനുമായ ഡോ എം.ടി.ശശി സര്‍ട്ടിഫിക്കറ്റ് വിതരണോത്ഘാടനം നടത്തി.

30 കുട്ടികള്‍ മലയാളം മിഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ.എം. ടി.ശശിയെ മുദ്ര മലയാളവേദി ആദരിച്ചു. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ വിദഗ്ദ അധ്യാപക സമിതി അംഗം പ്രദീപ് കുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ദേവി പ്രദീപ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിന് അധ്യാപകരായ സ്മിത, ബബിത്ത്, അജിഅയ്യപ്പന്‍, ഹര്‍ഷ , ഷമീര്‍, സിബി, അനിത എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിനു ശേഷം അധ്യാപകരുമായി പുതിയ പാഠ്യപദ്ധതിയെ കുറിച്ചും, അത് നടപ്പിലാക്കേണ്ട രീതികളെ കുറിച്ചും എം.ടി.ശശി സംസാരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.