രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത് അപലപനീയം: യുഡിഎഫ് കർണാടക

ബെംഗളൂരു: കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതിനെ അപലപിക്കുന്നതായി
യുഡിഎഫ് കര്‍ണാടക. കേന്ദ്രസര്‍ക്കാരിനെ പ്രീണിപ്പിക്കാനും, സ്വര്‍ണക്കടത്തടക്കമുള്ള കേസുകളില്‍ നിന്ന് ശ്രദ്ധ മാറ്റാനുമായിട്ടുള്ള ആസൂത്രിതനീക്കമായിരുന്നു രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ എസ്.എഫ്.ഐ നടത്തിയ ആക്രമണമെന്നും ജനാധിപത്യരാജ്യത്ത് ഒരിക്കലും നടക്കരുതാത്ത ഇത്തരം പ്രവണതയെ ശക്തമായി അപലപിക്കുന്നുവെന്നും കര്‍ണാടക യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ചെയര്‍മാന്‍ മെറ്റി ഗ്രെയിസ്സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ടി.സി സിറാജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമ വി.പി. മുഖ്യപ്രഭാഷണം നടത്തി. രാജസ്ഥാനിലെ ഉദയംപൂരില്‍ നടന്ന നരഹത്യ മതേതര ഭാരതത്തിന് സങ്കല്പിക്കാനാവത്ത സംഭവമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. റഹീം ചാവശ്ശേരി, ശംസുദ്ദീന്‍ കൂടാളി, അഡ്വ. പ്രമോദ് നമ്പ്യാര്‍, സുമോജ് മാത്യു, ജെയ്‌സണ്‍ ലൂക്കോസ്, അലക്‌സ് ജോസഫ്, നാസര്‍ നീലസാന്ദ്ര, അഡ്വ. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.