Follow the News Bengaluru channel on WhatsApp

25 കോടി യാത്രക്കാർ; ചരിത്രനേട്ടം കൈവരിച്ച് ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 2008 മെയ് 24 ന് പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിലൂടെ കഴിഞ്ഞ 14 വർഷത്തിനുള്ളിൽ 24 കോടി യാത്രക്കാരാണ് യാത്ര ചെയ്തത്. കോവിഡ് പ്രതിസന്ധിയിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 5 കോടിയോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തിയത്.

പുതിയ റൂട്ടുകളിൽ വിമാനസർവീസുകൾ ആരംഭിക്കുകയും മുമ്പുണ്ടായിരുന്ന സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിമാനത്താവള എം.ഡി. ഹരി കെ. മാരാർ പറഞ്ഞു. ഉപഭോക്തൃ സൗഹൃദവും ആധുനിക അടിസ്ഥാന സാങ്കേതിക സൗകര്യവും ബെംഗളൂരു വിമാനത്താവളത്തെ യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.