ബസിനു മുന്നില്‍ വാഹനം പെട്ടെന്നു വെട്ടിത്തിരിച്ചു: സ്കൂട്ടര്‍ യാത്രക്കാരന് 11,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: സ്വകാര്യ ബസിനു മുന്നില്‍ വാഹനം പെട്ടെന്നു വെട്ടിത്തിരിച്ച സ്കൂട്ടര്‍ യാത്രക്കാരന് പതിനൊന്നായിരം രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. വാഹനമോടിച്ചയാള്‍ക്കെിരെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും ഹെല്‍മറ്റ് വയ്ക്കാത്തതിനും കേസെടുത്തിട്ടുണ്ട്. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്കൂട്ടര്‍ ഓടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെയാണ് കേസെടുത്തത്. കൊഴിഞ്ഞാമ്ബാറയില്‍ സ്വകാര്യ ബസിന് മുന്നിലൂടെ അപകടകരമാം വിധം ഇരുചക്രവാഹനം ഓടിച്ച സംഭവത്തിലാണ് ആര്‍ടിഒ നടപടിയെടുത്തത്.

വാളറ സ്വദേശിനിയും ഇരുചക്രവാഹനത്തിന്റെ ഉടമയുമായ അനിത, വാഹനം ഓടിച്ച പിതാവ് ചെന്താമര എന്നിവര്‍ക്കാണ് 11,000 രൂപ പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസമാണ് വാളറ സ്വദേശി അശ്രദ്ധമായി വാഹനമോടിച്ച്‌ തലനാരിഴയക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്കൂട്ടര്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ, സിഗ്നല്‍ കാണിക്കാതെ ബസിന് മുന്നിലൂടെ വലതുവശത്തേക്ക് ഓടിച്ച്‌ പോവുകയായിരുന്നു. ബസ് ഡ്രൈവര്‍ ബ്രേക്കില്‍ കയറി നിന്നാണ് സ്കൂട്ടറിനെ ഇടിക്കാതെ വാഹനം നിര്‍ത്തിയത്. ഡ്രൈവറുടെ സമചിത്തതയോടെയുള്ള ഇടപെടല്‍ വലിയ വാര്‍ത്തായിരുന്നു.

ബസിലുണ്ടായിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാര്‍ത്തയായതോടെയാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ വാഹനം കണ്ടെത്തിയത്. പാലക്കാട് ജില്ലാ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് അപകടമുണ്ടാക്കും വിധം അശ്രദ്ധമായി സ്‌കൂട്ടറോടിച്ചയാള്‍ക്കെതിരെ പിഴചുമത്തിയതും കേസെടുത്തതും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.