കബൺപാർക്കിൽ വളർത്തുമൃഗങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു

ബെംഗളൂരു: കബൺപാർക്കിൽ വളർത്തു മൃഗങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനം താത്കാലികമായി പിൻവലിച്ചു. മൃഗസ്‌നേഹികളുടെ എതിർപ്പിനെ തുടർന്നാണ് പിൻവലിച്ചത്. ജൂലായ് ഒന്നുമുതൽ വിലക്കേർപ്പെടുത്താനുള്ള തീരുമാനമാണ് ഉപേക്ഷിച്ചത്.

വിലക്ക് തീരുമാനം പിൻവലിച്ച കാര്യം ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വളർത്തുമൃഗങ്ങളെ വിലക്കാനുള്ള തീരുമാനം സംബന്ധിച്ച് ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി മുനിരത്‌നയുമായി ചർച്ച ചെയ്‌തെന്നും തത്കാലത്തേക്ക് വിലക്ക് വേണ്ടെന്ന് തീരുമാനിച്ചെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും പി.സി. മോഹൻ പറഞ്ഞു.

വളർത്തു മൃഗങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള ഹോർട്ടികൾച്ചർ വകുപ്പിന്റെ നിർദേശത്തിനെതിരേ മൃഗസ്‌നേഹികളുടെ പ്രതിഷേധം ശക്തമായിരുന്നു. കബൺപാർക്ക് കാനൈൻസ്, കബൺ ഡോഗ് പാർക്ക് തുടങ്ങിയ സംഘടനകൾ തീരുമാനത്തിനെതിരേ ഒപ്പുശേഖരണ കാമ്പയിൻ നടത്തി. 5500-ലധികം മൃഗസ്‌നേഹികളിൽനിന്ന് ഒപ്പു ശേഖരിച്ച് ഹോർട്ടികൾച്ചർ വകുപ്പിന് സമർപ്പിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.