Follow the News Bengaluru channel on WhatsApp

അഗ്‌നിപഥ് പദ്ധതി; കർണാടകയുടെ 11 ജില്ലകളിൽ നിന്നുളളവർക്ക് കരസേന റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ ഒന്നു മുതൽ ഹാവേരിയിൽ

ഹ്രസ്വകാല സൈനിക സേവനത്തിനുള്ള അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി കരസേനയിലേക്ക് അഗ്‌നിവീറുകളെ നിയമിക്കുന്നതിനായി കർണാടകയുടെ 11 ജില്ലകളിൽ നിന്നുളളവർക്കുള്ള റിക്രൂട്ട്മെൻ്റ് റാലി സെപ്റ്റംബർ ഒന്നു മുതൽ 20 വരെ ഹാവേരിയിലെ ജില്ലാ സ്പോർട്സ് സ്റ്റേഡിയത്തിൽ വെച്ചു നടക്കും. ബാഗൽക്കോട്ട്, വിജയപുര, ധാർവാഡ്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപി, ദാവണഗെരെ, ഗദഗ്, ഹാവേരി, ചിക്കമഗളൂരു, ശിവമോഗ എന്നി ജില്ലകളിൽ നിന്നുള്ളവർക്കാണ് റിക്രൂട്ട്മെൻ്റ്  റാലി നടത്തുന്നത്.

അഗ്നിവീർ വിഭാഗത്തിൽ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ട്രേഡ്സ്മാൻ – പത്താം ക്ലാസ്, എട്ടാം ക്ലാസ് വിജയിച്ചവർ, ക്ലാർക്ക്, സ്റ്റോർ കീപ്പർ, ടെക്നിക്കൽ എന്നി കാറ്റഗറിയികളിലേക്കാണ് തെരഞ്ഞെടുപ്പ്.

ജൂലൈ അഞ്ച് മുതൽ ആഗസ്ത് നാല് വരെയാണ് രജിസ്ട്രേഷൻ. ഇതു സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം മംഗളൂരുവിലെ സേന റിക്രൂട്ട്മെൻ്റ് ഓഫീസ് ജൂലൈ 5 ന് പുറപ്പെടുവിക്കും. joinindianarmy.nic.in വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർഥികൾക്ക് അവരുടെ രജിസ്ട്രേഡ് ഇമെയിലിലേക്ക് ആഗസ്ത് 5 മുതൽ 20 വരെ അഡ്മിറ്റ് കാർഡുകൾ ലഭിക്കും.

അതേസമയം കർണാടകയിലെ ആദ്യഘട്ട കരസേന റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് 10 മുതൽ 22 വരെ ഹാസൻ ജില്ലാ സ്പോർട്സ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.. ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, തുമകൂരു, മണ്ഡ്യ, മൈസൂരു, ബെള്ളാരി, ചാമരാജ് നഗർ, രാംനഗര, കുടക്, കോലാർ, ചിക്ക ബെല്ലാപുര, ഹാസൻ, ചിത്രദുർഗ, വിജയനഗര അടക്കം 14 ജില്ലകളിൽ നിന്നുള്ളവർക്കാണ് ഓഗസ്റ്റിൽ റിക്രൂട്ട്മെൻ്റ് നടത്തുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.