Follow the News Bengaluru channel on WhatsApp

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് അഗ്രികൾച്ചർ ആൻഡ് മാപ്പിങ്‌ വിവിധ തസ്‌തികകളിൽ 5012 ഒഴിവുകൾ 

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് അഗ്രികൾച്ചർ ആൻഡ് മാപ്പിങ്‌

വിവിധ തസ്‌തികകളിൽ 5012 ഒഴിവുകൾ 

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് അഗ്രികൾച്ചർ ആൻഡ് മാപ്പിങ്‌ വിവിധ തസ്‌തികകളിലെ 5012 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർമാർ (എഎം), ഫീൽഡ് ഓഫീസർമാർ (എഫ്ഒ), ജൂനിയർ സർവേ ഓഫീസർ (ജെഎസ്ഒ), ലോവർ ഡിവിഷൻ ക്ലർക്കുകൾ (എൽഡിസി), മൾട്ടി- ടാസ്‌കിങ്‌ സ്റ്റാഫ്‌ തസ്തികകളിലാണ്‌ ഒഴിവ്‌. തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ് യൂണിറ്റുകളിലാണ്‌ നിയമനം. യോഗ്യത: വിവിധ തസ്‌തികകളിൽ പത്താം ക്ലാസ്സ്‌, പ്ലസ്‌ടു, ബിരുദം എന്നിവ ജയിക്കണം. പ്രായം 18–-35. 2022 ജൂൺ 18നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. www.isam.org.in– വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21.

നവോദയയില്‍ 1616 ഒഴിവുകള്‍

നവോദയവിദ്യാലയ സമിതിയുടെ കീഴിലുള്ള രാജ്യത്തെ വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.

പ്രിന്‍സിപ്പല്‍- 12,പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്- 397, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് – 683, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്)- 343,  മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍- 181 എന്നിങ്ങനെയാണ് ഒഴിവുകൾ. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.  പരീക്ഷ സിലബസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക: www.navodaya.gov.in

അവസാന തീയതി: ജൂലായ് 22.

പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക്; 6035 ഒഴിവുകൾ

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്കുമാരെ നിയമിക്കുന്നതിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സനേൽ സെലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി 6035 ഒഴിവുണ്ട്. കേരളത്തിൽ 70 ഒഴിവുകളാണുള്ളത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി; ജൂലൈ 21.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ 11 പൊതുമേഖലാ ബാങ്കുകളിലെ തസ്‌തികകളിലേക്ക് ഐബിപിഎസ് നടത്തുന്ന 12–ാം പൊതു എഴുത്തുപരീക്ഷയാണിത്. മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. 2024 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൈസ്‌കൂൾ/കോളജ്/ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്‌ഞാനം ഉള്ളവർക്കു മുൻഗണന. 2022 ജൂലൈ 21 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.ibps.in

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.