Follow the News Bengaluru channel on WhatsApp

റെയിൽവേ ക്രോസിൽ കുടുങ്ങിയ ലോറിയെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; ദൃശ്യങ്ങൾ

ബെംഗളൂരു: റെയിൽവേ ക്രോസിൽ കുടുങ്ങിയ ലോറിയെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. കർണാടകത്തിലെ ബീദർ ഭാൽക്കിക്ക് സമീപമുള്ള സിദ്ധേശ്വർ റെയിൽവേ ക്രോസിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ട്രെയിൻ വരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പെട്ടെന്ന് ഇറങ്ങിഓടിയതിനാൽ ആളപായം ഒഴിവായി.

റെയിൽവേക്രോസ് മറികടക്കുന്നതിനിടെ ലോറിയുടെ എൻജിൻ തകരാറിലാകുകയായിരുന്നു. ലോറി നീക്കാനുള്ള ശ്രമത്തിനിടെ പാളത്തിലൂടെ പുണെ-ഹൈദരാബാദ് എക്സ്പ്രസ് കടന്നുവന്നു. ഗേറ്റ്മാൻ ഉടൻ തന്നെ ട്രെയിൻ നിർത്താൻ ചുവപ്പുകൊടി ഉയർത്തിക്കാണിച്ചു. എൻജിൻ ഡ്രൈവർ എമർജൻസി ബ്രേക്കിട്ട് വേഗത നിയന്ത്രിച്ചെങ്കിലും പാളത്തിനുകുറുകെ നിന്ന ലോറിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.