Follow the News Bengaluru channel on WhatsApp

വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ കാല്‍വഴുതി ട്രാക്കില്‍ വീണ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കല്‍ ജേക്കബ് ബിനുവിന്റേയും മേരി റീനയുടേയും മകള്‍ അനു ജേക്കബ് (22) ആണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.10ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്.

പ്ലാറ്റ്‌ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുമ്പോൾ കാല്‍തെന്നി പാളത്തിലേക്കു വീഴുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം വേണാട് എക്‌സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു. അനു ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാന്‍ ഇറങ്ങി. തിരികെ കയറും മുമ്പെ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. സംസ്‌കാരം മുണ്ടംവേലി സെന്റ് ലൂയിസ് പള്ളിയില്‍ ഇന്ന് വൈകിട്ട് 5ന് നടക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.