ബൂസ്റ്റർ ഡോസ് എല്ലാവർക്കും സൗജന്യമാക്കി; ജൂലൈ 15 മുതൽ 75 ദിവസം സൗജന്യ വാക്‌സിനേഷൻ, പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. കോവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസായ ബൂസ്റ്റർ ഡോസ് ജൂലൈ 15 മുതൽ 75 ദിവസം വരെയാണ് സൗജന്യമായി നൽകുക. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ബൂസ്റ്റർ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. അതേസമയം സ്വകാര്യ കേന്ദ്രങ്ങളിൽ തുടരുന്ന പെയ്ഡ്-വാക്‌സിനേഷൻ മുടക്കമില്ലാതെ പുരോഗമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഒമ്പത് മാസമായിരുന്നു ബൂസ്റ്റർ ഡോസ് എടുക്കുന്നതിനാവശ്യമായ ഇടവേള. അതായത്, രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ടാൽ ബൂസ്റ്റർ ഡോസെടുക്കാം. എന്നാൽ കഴിഞ്ഞ ജൂലൈ ആറിന് ഈ നിർദേശത്തിൽ കേന്ദ്രസർക്കാർ മാറ്റംവരുത്തി. ഒമ്പത് മാസത്തെ ഇടവേളയെന്നത് ആറ് മാസമായി വെട്ടിക്കുറച്ചു.

പരമാവധി ആളുകൾക്ക് മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുക‍യാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ 18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കോവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് എടുത്തിട്ടുണ്ട്.

 

60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും നേരത്തെ തന്നെ ബൂസ്റ്റർ ഡോസ് സൗജന്യമായിരുന്നു. തുടർന്നാണ് 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇപ്പോൾ ബൂസ്റ്റർ ഡോസ് സൗജന്യമാക്കിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.