കനത്ത മഴയില്‍ പാലം കടക്കവെ കാര്‍ ഒഴുകിപ്പോയി, മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം: നോക്കിനിന്ന് ജനം (ഞെട്ടിക്കുന്ന വീഡിയോ)

നാഗ്പൂര്‍: കനത്ത മഴയില്‍ പാലം കടക്കവെ കാര്‍ ഒഴുകിപ്പോയി മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് ദാരുണ സംഭവമുണ്ടായത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് കാര്‍ ഒഴുകിപ്പോയത്. ആളുകള്‍ നോക്കിനിന്നതല്ലാതെ സഹായിക്കാന്‍ ശ്രമിച്ചില്ല. കുത്തൊഴുക്കുള്ള പുഴയില്‍ മുക്കാല്‍ ഭാഗവും മുങ്ങിയനിലയിലൊരു കാര്‍. അതില്‍ നിന്നും രക്ഷക്കായി അപേക്ഷക്കുന്ന കൈ. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് കാര്‍ നദിയിലേക്ക് പതിച്ചത്. അപകടത്തില്‍ സ്ത്രീയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പോലീസ് അറിയിച്ചു. എട്ട് പേരാണ് എസ്.യു.വിയില്‍ ഉണ്ടായിരുന്നത്. ഒഴുക്കില്‍ പെടുന്നതിന് മുമ്പ് രണ്ട് പേര്‍ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

മധ്യപ്രദേശിലെ മുള്‍ട്ടായിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവര്‍ നാഗ്പൂരിലെത്തിയത്. റോഷ്നി ചൗക്കിദാര്‍(32), ദാര്‍ഷ് ചൗക്കിദാര്‍(10), ലിദാര്‍ ഹിവാരേ(38), മധുകാര്‍ പാട്ടീല്‍(65), നിര്‍മല(60), നീമു ആട്നര്‍(45) എന്നിവരാണ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.