Follow the News Bengaluru channel on WhatsApp

ഇന്ത്യയിലാദ്യമായി അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി

ഗാന്ധിനഗര്‍: ഇന്ത്യയിലാദ്യമായി അപൂര്‍വ്വ രക്തഗ്രൂപ്പ് കണ്ടെത്തി. ലോകത്തില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന രക്തഗ്രൂപ്പാണിതെന്നാണ് റിപ്പോര്‍ട്ട്.
ഇഎംഎം നെഗറ്റീവ് എന്ന ഗ്രൂപ്പാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’ അല്ലെങ്കില്‍ ‘എബി’ ഗ്രൂപ്പുകളുടെ കീഴില്‍ വരാത്ത രക്തഗ്രൂപ്പാണ് ഇഎംഎം നെഗറ്റീവ്. ആദ്യമായാണ് ഇന്ത്യയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് മനുഷ്യനില്‍ കണ്ടെത്തുന്നത്.

ഗുജറാത്തിലെ ഹൃദ്രോഗിയില്‍ ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ്പ് കണ്ടെത്തുന്നതുവരെ ലോകത്ത് ഒമ്പത് പേര്‍ക്ക് മാത്രമായിരുന്നു അപൂര്‍വ്വ രക്തഗ്രൂപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ രാജ്‌കോട്ട് സ്വദേശിയുടെ പരിശോധനാഫലം പുറത്തുവന്നതോടെ ഇഎംഎം നെഗറ്റീവ് ഗ്രൂപ്പുള്ള പത്താമത്തെയാളെ ലോകം രേഖപ്പെടുത്തി.

മനുഷ്യശരീരത്തില്‍ പൊതുവേ, നാല് തരം രക്തഗ്രൂപ്പുകളാണ് ഉള്ളത്. അവയില്‍ A, B, O, Rh, Duffy എന്നിങ്ങനെ 42 തരം വ്യത്യസ്ത ഘടകങ്ങളുണ്ട്. കൂടാതെ 375 തരം ആന്റിജനുകളുമുണ്ട്. ഈ ആന്റിജനുകളില്‍ പൊതുവെ ഇഎംഎമ്മിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു. ഒരു തരം റെഡ് സെല്‍ ആന്റിജനുകളാണ് ഇഎംഎം. എല്ലാവരുടെയും രക്തത്തില്‍ അതിനാല്‍ ഇഎംഎം അടങ്ങിയിരിക്കും. എന്നാല്‍ രക്തത്തില്‍ ഹൈ-ഫ്രീക്വന്‍സി ആന്റിജനായ ഇഎംഎം ഇല്ലാത്ത അപൂര്‍വ്വമാളുകള്‍ മാത്രമാണുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.