സുഹൃത്തിനെ ആക്രമിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കലൂരില്‍ വഴിയോരത്ത് തോപ്പുംപടി സ്വദേശി ക്രിസ്‌റ്റഫര്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നില്‍ സൗഹൃദം അവസാനിപ്പിച്ചതിനെ ചൊല്ലിയുള‌ള ഏറ്റുമുട്ടലെന്ന് മൊഴി. ക്രിസ്‌റ്റഫര്‍ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ ചികിത്സയില്‍ കഴിയുന്ന സച്ചിന്റെ മൊഴിയിലാണ് ഈ വിവരമുള‌ളത്. തോപ്പുംപടി പള്ളിച്ചാല്‍ സ്വദേശി ക്രിസ്റ്റഫര്‍ ക്രൂസാണ് (24) തിങ്കളാഴ്ച വൈകീട്ട് കലൂര്‍ മാര്‍ക്കറ്റിന് സമീപ‌ം സ്വയം കഴുത്തറുത്ത് മരിച്ചത്.

ക്രിസ്റ്റഫറിന്‍റെ ആക്രമണത്തില്‍ കഴുത്തിന് മുറിവേറ്റ സുഹൃത്ത് ആലുവ സ്വദേശി സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന ക്രിസ്റ്റഫറും സച്ചിനും ബിരുദപഠനം നടത്തിയത് ഒരുമിച്ചായിരുന്നു. കലൂരിലേക്ക് സച്ചിനെ ക്രിസ്‌റ്റഫര്‍ വിളിച്ചുവരുത്തി. സംസാരത്തിനിടെ സൗഹൃദം അവസാനിപ്പിക്കാന്‍ സച്ചിന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ക്രിസ്‌റ്റഫര്‍, സച്ചിനെ ആക്രമിച്ചു. തുടര്‍ന്ന് കലൂര്‍ മാര്‍ക്കറ്റിന് സമീപം പൊതുവഴിയില്‍ വച്ച്‌ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

രക്തം വാര്‍ന്ന് കുഴഞ്ഞു വീണതോടെയാണ് കടക്കാരുടെയും വഴിയാത്രക്കാരുടെയും ശ്രദ്ധയില്‍പെട്ടത്. വ്യാപാരികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആക്രമണം നടന്നയുടന്‍ സച്ചിന്‍ ഓട്ടോപിടിച്ച്‌ ആശുപത്രിയിലെത്തിയെന്ന്  പോലീസിനോട് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സച്ചിന്‍. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ആക്രമണത്തില്‍ സച്ചിന്‍ മരിച്ചു എന്ന ഭയമാണോ ക്രിസ്‌റ്റഫര്‍ ഇത്തരത്തില്‍ അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.