കന്നഡ നടൻ ശിവരഞ്ജനെ വെടിവച്ച് കൊല്ലാന്‍ ശ്രമം

ബെളഗാവി : കന്നഡ നടനും വ്യവസായിയുമായ ശിവരഞ്ജന്‍ ബൊളണ്ണവറിനെ വെടിവച്ചുകൊല്ലാന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അജ്ഞാതന്‍ ബെളഗാവിയിലെ ബൈലഹൊങ്കലിലുള്ള വീട്ടില്‍ വച്ച് താരത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടനെ കൊലപ്പെടുത്താന്‍ അക്രമി ഉദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ നടന്‍ സുരക്ഷിതനാണെന്നും പോലീസ് പറഞ്ഞു. വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് വീടിന് പുറത്തേക്ക് വന്ന ശിവരഞ്ജന് നേരെ ബൈക്കിലെത്തിയ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

വസ്തുതര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് സൂചന. പ്രതിയെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.സഞ്ജിവ പാട്ടില, ഡിവൈഎസ്പി ശിവാനന്ദ കടഗി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.

നടി ശ്രൂതിക്കൊപ്പം തുല്ല്യവേഷത്തില്‍ അഭിനയിച്ച അമൃത സിന്ധു എന്ന സിനിമയിലൂടെയാണ് ശിവരഞ്ജന്‍ പ്രശസ്തി നേടിയത്. വീരഭദ്ര, ബിസി രക്ത, രാജാ റാണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.