Follow the News Bengaluru channel on WhatsApp

എസ്എസ്‌സി റിക്രൂട്മെന്റ്: ഡല്‍ഹി പോലീസില്‍ 2,268 ഒഴിവുകൾ

ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികയിലെ 2,268 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്‌ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്ത്രീകൾക്കും അപേക്ഷിക്കാം.

കോൺസ്റ്റബിൾ (ഡ്രൈവർ)- 1,411 ഒഴിവ്

യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം/തത്തുല്യം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. വാഹന അറ്റകുറ്റപ്പണികളിൽ പരിജ്ഞാനമുണ്ടായിരിക്കണം. ശാരീരിക വൈകല്യമുള്ളവരും വനിതകളും അപേക്ഷിക്കേണ്ടതില്ല.

പ്രായം: 21- 30 വയസ്. 2022 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം: 21,700 – 69,100 രൂപ.

ഹെഡ് കോൺസ്റ്റബിൾ- അസിസ്റ്റന്‍റ് വയർലെസ് ഓപ്പറേറ്റർ (എഡബ്ല്യുഒ)/ ടെലി പ്രിന്‍റർ ഓപ്പറേറ്റർ (ടിപിഒ)- പുരുഷൻമാർ: 573, സ്ത്രീ: 284.

യോഗ്യത: സയൻസ്, കണക്ക് വിഷയങ്ങൾ പഠിച്ച് പന്ത്രണ്ടാംക്ലാസ് ജയം. മെക്കാനിക്ക് കം-ഓപ്പറേറ്റർ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് പരിജ്ഞാനവും ഉണ്ടായിരിക്കണം.

പ്രായം: 18- 27 വയസ്. 2022 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം: 25,500- 81,100 രൂപ.

അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം.

www.ssc.nic.in എന്നവെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷയ്ക്കു പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29.

പരീക്ഷാകേന്ദ്രങ്ങള്‍: കേരളം, കര്‍ണാടക, ലക്ഷദ്വീപ് നിവാസികള്‍ക്ക് താഴെ പറയുന്നവയാണ് പരീക്ഷാകേന്ദ്രങ്ങള്‍:

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കവരത്തി, ബെല്‍ഗാവി, ബെംഗളൂരു, ഹൂബ്ലി, ഗുല്‍ബര്‍ഗ്ഗ, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപി.

റിക്രൂട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.ssc.nic.in


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.