Follow the News Bengaluru channel on WhatsApp

നമ്മുടെ പരീക്ഷാ രീതികൾക്ക് എന്നാണൊരു മാറ്റം ഉണ്ടാവുക

പ്രതികരണം 🟡 ഡോ. കീര്‍ത്തി പ്രഭ

നീറ്റ് പരീക്ഷയെഴുതാൻ വന്ന കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം കണ്ടപ്പോൾ ഓർത്തു പോകുന്നത് നമ്മുടെ പരീക്ഷാ രീതികൾക്ക് എന്നാണൊരു മാറ്റം ഉണ്ടാവുക എന്നാണ്. ഒറ്റ ദിവസം കൊണ്ട് കഴിവുകൾ അളന്ന് ആ മാനദണ്ഡം ഒന്ന് കൊണ്ട് മാത്രം ഭാവിയെ വാർത്തെടുക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്ന ഇത്തരം പരീക്ഷാ രീതികൾക്ക് ഇങ്ങനെ കടുത്ത പരിശോധനകൾ ഏർപ്പെടുത്തി കുട്ടികളെ സമ്മർദത്തിലാക്കുന്ന തരത്തിൽ ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്ന് ഇപ്പോളാണ് ചിന്തിച്ചു തുടങ്ങിയത്.

ഓർമ്മ പരിശോധന അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ചോദ്യരീതികളും ഉത്തരം കണ്ടെത്തൽ രീതികളും പരിചയപ്പെടുക എന്ന രീതിയിൽ നിന്നും അറിവ് പരിശോധനയിലേക്ക് പരീക്ഷകൾ മാറാൻ തീർച്ചയായും സമയമെടുക്കും. കാരണം കാലങ്ങളായി നമ്മുടെ പരീക്ഷകളെല്ലാം ഓർമ പരിശോധനകൾ ആണ്.

ഇങ്ങനെയുള്ള പരീക്ഷകൾ കുട്ടികളുടെ പത്ത് ശതമാനം കഴിവുകളെങ്കിലും അളക്കുന്നുണ്ടോ?പലപ്പോഴും അവരുടെ കഴിവുകൾ ആ ഒരൊറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏതെങ്കിലും രീതിയിലുള്ള സമ്മർദത്തിൽ ‘പരീക്ഷയിലെ മാർക്ക്‌’ എന്ന സംഖ്യകളിൽ കുറച്ചു കാണപ്പെടുകയാണ്.

പല വിദേശ രാജ്യങ്ങളിലും ഓപ്പൺ ടെക്സ്റ്റ്‌ എക്സാംസ് എന്ന രീതി പിന്തുടരുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്.ഒരു പരീക്ഷാ സാഹചര്യത്തിലേക്ക് കുറിപ്പുകളോ ടെക്സ്റ്റുകളോ റിസോഴ്സ് മെറ്റീരിയലുകളോ എടുക്കാൻ ഓപ്പൺ-ബുക്ക് പരീക്ഷകൾ നിങ്ങളെ അനുവദിക്കുന്നു. വിവരങ്ങളും അറിവും കണ്ടെത്താനും പ്രയോഗിക്കാനുമുള്ള നിങ്ങളുടെ കഴിവ് അവർ പരിശോധിക്കുന്നു. ഈ രീതി പലപ്പോഴും നിയമ ചട്ടങ്ങൾ, സ്റ്റാറ്റിസ്റ്റിക്സ്, പാർലമെന്ററി കാര്യങ്ങൾ ഒക്കെ പോലെയുള്ള രേഖാമൂലമുള്ള വിവരങ്ങൾ നേരിട്ട് റഫറൻസ് ചെയ്യേണ്ട വിഷയങ്ങളിൽ പലപ്പോഴും ഉപയോഗിക്കുന്നു.ഇവിടെ നിങ്ങൾക്ക് നല്ല മാർക്ക്‌ ലഭിക്കാൻ വിവരങ്ങൾ ഓർമിക്കുകയും മുൻ നിശ്ചയിച്ച പ്രകാരമുള്ള ഉത്തരങ്ങൾ അതേപടി എഴുതുന്നതും ഒന്നും സഹായിച്ചെന്ന് വരില്ല.

ബൗദ്ധിക കഴിവുകളും വൈദഗ്ധ്യവും പരിശോധിച്ച് നിങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് ഉന്നത വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നത്.ഓപ്പൺ-ബുക്ക് പരീക്ഷകൾ പ്രസക്തമായ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താനും തുടർന്ന് മനസ്സിലാക്കാനും വിശകലനം ചെയ്യാനും അറിവ് പ്രയോഗിക്കാനും വിമർശനാത്മകമായി ചിന്തിക്കാനുമുള്ള നിങ്ങളുടെ കഴിവ് പരിശോധിക്കുന്നു.പക്ഷെ ഇത് എല്ലായിടത്തും അപ്ലിക്കബിൾ ആണോ എന്ന് പറയാൻ എനിക്ക് അറിയില്ല.

ചില രീതികളിലെങ്കിലും മാറ്റം കൊണ്ട് വരേണ്ടതുണ്ട് എന്ന് മനസിലാവുന്നു.കോപ്പിയടിച്ച് ജയിക്കാൻ പറ്റുന്ന പരീക്ഷകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതൊരിക്കലും കുട്ടികളുടെ വൈദഗ്ദ്ധ്യം അളക്കില്ല, ഓർമ മാത്രമേ പരിശോധിക്കൂ എന്നല്ലേ മനസ്സിലാക്കേണ്ടത്.കോപ്പിയടിച്ച് ജയിച്ചു വരാൻ പറ്റുന്ന പരീക്ഷകളിൽ നിന്നും ചോദ്യങ്ങളിൽ നിന്നുമല്ലേ നമുക്കൊരു മാറ്റം വേണ്ടത്.ഒരു ചെറിയ ഉദാഹരണം പറയാം

aX2 + bX + c = 0 എന്ന quadratic equation ന്റെ റൂട്ട് കണ്ടുപിടിക്കാനാണ് ചോദ്യമെങ്കിൽ വീട്ടിൽ നിന്ന് കൊണ്ടുവന്ന ബിറ്റ് നോക്കി ഉത്തരമെഴുതാൻ സാധിക്കും.

എന്നാൽ

A motorboat whose speed is 18 km/h in still water takes 1 hour more to go 24 km upstream than to return downstream to the same spot. Calculate the speed of the stream.

എന്നാണ് ചോദ്യമെങ്കിൽ ബിറ്റ് അല്ല ടെക്സ്റ്റ് ബുക്ക് മുന്നിൽ തുറന്ന് വെച്ചാലും കാര്യം മനസ്സിലാവാത്തവന് ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴത്തെ ചോദ്യങ്ങൾ ഇങ്ങനെ അല്ലെന്നല്ല പറഞ്ഞത്. പക്ഷെ ഇത്തരം നേരിട്ടല്ലാത്ത ചോദ്യങ്ങൾ ഉണ്ടാകുമ്പോഴും കൊപ്പിയടിച്ച് ഒരു കുട്ടിക്ക് ജയിക്കാൻ സാധിക്കും എങ്കിൽ ഇനിയും എന്തൊക്കെയോ മാറേണ്ടതുണ്ട്.

അല്ലാതെ പരിശോധന രീതി കടുപ്പിച്ചത് കൊണ്ടോ പരീക്ഷ ഹാളിൽ ഒരു ഭീകര അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടോ ഉണ്ടാവാൻ പോകുന്നത് പുതിയ കണ്ടെത്തലുകളിലൂടെയും പുതിയ ചിന്തകളിലൂടെയും നാടിനെ മുന്നോട്ടു നയിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ ആവില്ല.മുൻകാലങ്ങളിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇന്നുണ്ടായിട്ടുണ്ട്. ഇനിയും ഇനിയും മാറേണ്ടതുമുണ്ട്.

🟡

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.