Follow the News Bengaluru channel on WhatsApp

നോര്‍ക്ക റൂട്ട്‌സ് വഴി ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നിയമനം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജിക്കല്‍/മെഡിക്കല്‍/ ഒ.റ്റി / ഇ.ആര്‍ / എന്‍ഡോസ്‌കോപ്പി തുടങ്ങിയ നഴ്‌സിംഗ് വിഭാഗത്തിലും സി.എസ്.എസ്.ഡി / എക്കോ ടെക്‌നിഷ്യന്‍ എന്നീ  വിഭാഗങ്ങളിലാണ് ഒഴിവ് . ബി.എസ്.സി നഴ്‌സിങ്ങില്‍ ബിരുദവും  സര്‍ജിക്കല്‍/മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റില്‍ കുറഞ്ഞത് 2 മുതല്‍ 3 വര്‍ഷം വരെ പ്രവര്‍ത്തിപരിചയവുമുള്ള പുരുഷ നഴ്‌സുമാര്‍ക്ക്  വാര്‍ഡ് നഴ്‌സ് തസ്തികയിലേക്കും  ഒ.റ്റി/ ഇ.ആര്‍  ഡിപ്പാര്‍ട്‌മെന്റിലേക്ക് ബി.എസ്.സി നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് 5 വര്‍ഷത്തെ ഒ.റ്റി/ ഇ.ആര്‍പ്രവര്‍ത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്‌സുമാര്‍ക്കും  അപേക്ഷിക്കാം.

എന്‍ഡോസ്‌കോപ്പി നേഴ്‌സ് തസ്തികയില്‍ കുറഞ്ഞത് 5 വര്‍ഷം  എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബി.എസ്.സി നഴ്‌സിംഗ് ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സി.എസ്.എസ്.ഡി ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്ക് 2 മുതല്‍ 3 വര്‍ഷം വരെ ഏതെങ്കിലും ആശുപത്രിയില്‍ സി.എസ്.എസ്.ഡി  ടെക്‌നീഷ്യനായി  പ്രവര്‍ത്തിച്ചിട്ടുള്ള പുരുഷന്മാര്‍ക്ക്  അപേക്ഷിക്കാം. യോഗ്യത ബിരുദം. എക്കോ ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് കുറഞ്ഞത് 5 വര്‍ഷം  എക്കോ ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

നഴ്‌സുമാര്‍ക്ക് 3500 മുതല്‍ 5000 ദിര്‍ഹവും ടെക്‌നീഷ്യന്മാര്‍ക്ക് 5000 ദിര്‍ഹവും  ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org വഴി ജൂലൈ  25 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നു നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കുന്നതാണ്. ഇ-മെയില്‍ rmt4.norka@kerala.gov.in.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.