Follow the News Bengaluru channel on WhatsApp

ഗായകൻ ഷഹബാസ് അമന് ഉമ്പായി അവാർഡ്

ഗസൽ ഗായകനും സിനിമാ സംഗീത സംവിധായകനുമായ ഷഹബാസ് അമന് ഈ വർഷത്തെ ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാർഡ്. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നൽകുന്നത്. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെ നടക്കുന്ന തരംഗ് ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും. ആഗസ്റ്റ് ഒന്നിന് അവാർഡ് വിതരണമെന്ന് ഉമ്പായി അക്കാദമി സെക്രട്ടറി കെ സലാം അറിയിച്ചു.

പകൽ‌നഷത്രം, പരദേശി, രാമാനം, ചോക്കളേറ്റ്, ഒരുവൻ, ചാന്തുപൊട്ട്,അന്നയും റസൂലും മായാനദി തുടങ്ങിയ സിനിമകളിൽ പാടുകയും പരദേശി, പകൽ നക്ഷത്രങ്ങൾ, ഇന്ത്യൻ റുപ്പി സ്പിരിറ്റ് എന്നീ സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട് ഷഹബാസ് അമൻ . ആഷിയാന-ന്യൂജനറേഷൻ മലബാറി സോങ്സ്, സോൾ ഓഫ് അനാമിക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്, നീയും നിലാവും, ജൂൺ മഴയിൽ, സഹയാത്രികേ…, അലകൾക്ക് തുടങ്ങിയവയാണ് ഷഹ്ബാസിന്റേതായി പുറത്തിറങ്ങിയ മലയാള അൽബങ്ങൾ.

മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2017ലും 2020 ലും രണ്ടു തവണ നേടിയ ഷഹബാസ് അമൻ സൂഫി സംഗീതം കേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് .


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.