ഭാര്യയുടെ മുഖം അച്ചടിച്ച തലയിണയുമായി വിനോദ യാത്ര; വൈറലായി ചിത്രങ്ങൾ, മികച്ച ഭർത്താവെന്ന് സോഷ്യൽ മീഡിയ

ഫിലിപ്പൻസ്: ഫിലിപ്പീൻ സ്വദേശിയായ റേയ്മണ്ട് ഫോർചുനാഡോയുടെ വിനോദ യാത്രയും അദേഹത്തിന്റെ ഭാര്യയുടെ ചിത്രം പതിപ്പിച്ച തലയിണയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ തരംഗം. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ആളായിരുന്നു റേയ്മണ്ട് ഫോർചുനാഡോ. എന്നാൽ പ്ലാൻ ചെയ്ത പോലെ ഭാര്യയുമൊത്ത് വിനോദ യാത്ര പോകാൻ അവസാന നിമിഷം ഇയാൾക്കായില്ല. അതോടെ ഇയാൾ വല്ലാതെ വിഷമിച്ചു. പിന്നീട് ഭാര്യ കൂടെയുണ്ടെന്ന വിശ്വാസത്തിൽ ഭാര്യയുടെ മുഖം അച്ചടിച്ച തലയിണയും കൊണ്ടാണ് ഇയാൾ വിനോദ യാത്ര പോയത്. യാത്രയുടെ ഓരോ ഘട്ടത്തിലും ഇയാൾ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവം ലോകം മുഴുവൻ അറിഞ്ഞത്.

ഭാര്യ ജൊവാൻ ഫോർചുനാഡോയ്ക്കൊപ്പം യാത്ര പോകാനായിരുന്നു റേയ്മണ്ടിന്റെ പദ്ധതി. ഇരുവരും ഇതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കവേയാണ് അവസാന നിമിഷം മോഡലായ ജൊവാന് അവധി കിട്ടാതിരുന്നത്. ഇതോടെ ഏറെ കാത്തിരുന്ന യാത്രയിൽ റേയ്മണ്ട് തനിച്ചായി. ഇത്രയേറെ തയ്യാറെടുപ്പുകൾ നടത്തിയതല്ലേ എന്നോർത്ത് റേയ്മണ്ട് മാത്രം യാത്രയ്ക്ക് ഇറങ്ങുകയും ചെയ്തു. എന്നാൽ ജൊവാന്റെ അസാന്നിധ്യം ആ യുവാവിന് സഹിക്കാൻ കഴിഞ്ഞില്ല. അതോടെ അവളുടെ മുഖം പ്രിന്റ് ചെയ്ത ഒരു തലയിണ റേയ്മണ്ട് കൂടെ കൂട്ടി.

യാത്രയ്ക്ക് തൊട്ടുമുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്രേ. ഇതിന് ശേഷം ജൊവാൻ തന്നെയാണ് തന്റെ മുഖമുള്ള തലയിണ ഭർത്താവിന് നൽകിയത്. എവിടെ പോകുമ്പോഴും ഭാര്യയേയും കൂടെ കൂട്ടുമെന്ന് അയാൾ അവൾക്ക് വാക്ക് നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് തലയിണ കൂടെത്തന്നെ കൊണ്ടുനടക്കുന്നതെന്നാണ് റേയ്മണ്ട് പറയുന്നത്. വിനോദ യാത്രയ്ക്കിടെ പോയ സ്ഥലങ്ങളിൽ എല്ലാം റേയ്മണ്ട് ആ തലയിണയും കൊണ്ട് പോയി.

എയർപോർട്ട് മുതൽ പോയ എല്ലാ സ്ഥലങ്ങളിലും തലയിണ അയാൾ കൂടെ കൂട്ടി. ഭക്ഷണം കഴിക്കുമ്പോൾ, ഷോപ്പിങ് പോയപ്പോൾ, വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോൾ ഒക്കെ ആ തലയിണയും കൊണ്ടാണ് പോയത്. പോയ സ്ഥലങ്ങളിലെല്ലാം ആ തലയിണ വച്ച് അയാൾ ചിത്രങ്ങളും എടുത്തിട്ടുണ്ട്. എല്ലായിടത്തും ഭാര്യയുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനാണ് ഇതെന്നാണ് റേയ്മണ്ട് പറയുന്നത്. എന്തായാലും ഫിലിപ്പീൻ സ്വദേശിയുടെ ഈ ആശയം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇപ്പോൾ ഇവനാണെടാ ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവെന്നാണ് സോഷ്യൽ മീഡിയ റേയ്മണ്ടിനെക്കുറിച്ച് പറയുന്നത്. ഇങ്ങിനയൊക്കെ നടക്കുമോ എന്ന് പറയുന്നവരുമുണ്ട്. എന്തായാലും ഭാര്യയെ സ്‌നേഹിക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും സംഗതി രസിച്ചിട്ടുണ്ട്. വ്യത്യസ്തമായ ആശയങ്ങളും കൗതുകങ്ങളുമാണ് ലോകത്തെ എന്നും അത്ഭുത പെടുത്തിയിട്ടുള്ളതെന്നാണ് സോഷ്യൽ മീഡിയക്കാരുടെ വാദം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.