Follow the News Bengaluru channel on WhatsApp

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 28ന്; ക്ലാസുകൾ ആഗസ്റ്റ് 22ന് ആരംഭിക്കും 

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ജൂലൈ 28നും ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും നടത്തും. ഹൈകോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പണം കഴിഞ്ഞ 18ൽ നിന്ന് 25 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുതുക്കിനിശ്ചയിച്ചത്. ആഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

മൂന്ന് അലോട്ട്മെന്‍റുകൾ അടങ്ങുന്ന മുഖ്യഘട്ടം ആഗസ്റ്റ് 20ന് പൂർത്തിയാക്കി 22ന് ക്ലാസുകൾ തുടങ്ങും. 28ന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും അവസരം നൽകും. ഇതുകൂടി പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. സ്പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 17നും അവസാനിക്കും.

കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്റ്റ് ഒന്ന് മുതൽ സ്കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും. കമ്യൂണിറ്റി  ക്വോട്ടയിൽ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ആഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. ആഗസ്റ്റ് 26ന് കമ്യൂണിറ്റി ക്വോട്ട പ്രവേശനം അവസാനിപ്പിക്കണം. മാനേജ്മെന്‍റ്  ക്വോട്ടയിൽ ആഗസ്റ്റ് ആറ് മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് ക്വോട്ട പ്രവേശനം ആഗസ്റ്റ് ആറ് മുതൽ 20 വരെ നടത്താം.

മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി

മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി (നാഗ്പുര്‍) ഫുള്‍ ടൈം/പാര്‍ട്ട് ടൈം പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. നിയമം/മറ്റേതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ (പട്ടിക/ഒ.ബി.സി./സ്‌പെഷ്യലി ഏബിള്‍ഡ് വിഭാഗക്കാര്‍ക്ക് 50 ശതമാനം) മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് ഉള്ളവര്‍ക്ക്,­­ പബ്ലിക് പോളിസി/നിയമം എന്നിവയിലൊന്നുമായി ബന്ധപ്പെടുത്തിയുള്ള ഗവേഷണം നടത്താം.

ഓഗസ്റ്റ് ആറിന് നടക്കുന്ന പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. വിവരങ്ങള്‍ nlunagpur.ac.in- ലെ പ്രവേശന വിജ്ഞാപനത്തില്‍ ലഭിക്കും. യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്., സി.­എസ്.ഐ.ആര്‍., എസ്.എല്‍.ഇ.ടി., ഗേറ്റ്, എം.ഫില്‍ യോഗ്യത ഉള്ളവര്‍, ജഡ്ജിമാര്‍ എന്നിവരെ ടെസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ജൂലായ് 22 വരെ നല്‍കാം.

കാലിക്കറ്റിൽ പി.ജി

കാലിക്കറ്റ് സർവകലാശാലയിൽ 2022-2023 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2022 ആഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. അപേക്ഷഫീസ്: ജനറല്‍ – 420 രൂപ. എസ്.സി/എസ്.ടി – 175 രൂപ.

പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും വെബ്‌സൈറ്റ് https://admission.uoc.ac.in സന്ദര്‍ശിക്കുക. വിദ്യാർഥികള്‍ ഫോണ്‍ നമ്പര്‍ നല്‍കി ഒ.ടി.പി വെരിഫിക്കേഷന്‍ നടത്തുകയും തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ക്യാപ് ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതുമാണ്. അപേക്ഷ ഫീസ് അടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിൻറൗട്ട് എടുക്കണം. പ്രിന്‍റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്‍റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും.

മാനേജ്‌മെന്റ്, സ്‌പോർട്സ് എന്നീ ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുപുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമര്‍പ്പിക്കാം.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.