Follow the News Bengaluru channel on WhatsApp

ഇരുനില വീട് ഇടിഞ്ഞുതാഴ്‌ന്നു; പതിമൂന്നുകാരന് ദാരുണാന്ത്യം, മുത്തച്ഛൻ ഗുരുതരാവസ്ഥയിൽ

കൊച്ചി: ഇരുനില വീട് ഇടിഞ്ഞ് താഴ്‌ന്ന് പതിമൂന്നുകാരന്‍ മരിച്ചു. കാവില്‍തോട്ടം മനയില്‍ ഹരിനാരായണന്‍ ആണ് മരിച്ചത്. പെരുമ്പാവൂരിൽ കീഴില്ലം സൗത്തു പരുത്തിവേലിപ്പടിയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഏഴ് അംഗങ്ങളുള്ള കുടുംബത്തില്‍ മരിച്ച ഹരിനാരായണന്‍ അടക്കം രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. കുട്ടിയുടെ മുത്തച്ഛന്‍ നാരായണന്‍ നമ്പൂതിരിക്കും ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടം നടക്കുന്ന സമയത്ത് കുട്ടിയും മുത്തച്ഛനും മാത്രമായിരുന്നു താഴത്തെ നിലയിലുണ്ടായിരുന്നത്. കുട്ടി ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും, ഹരിനാരായണനെ രക്ഷിക്കാനായില്ല. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മഴയുണ്ടായിരുന്നു. പുതിയ വീടാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.