Follow the News Bengaluru channel on WhatsApp

ഗേറ്റ് 2023 പരീക്ഷ ഫെബ്രുവരിയിൽ; രജിസ്ട്രേഷൻ സെപ്റ്റംബറിൽ

2023 ലേക്കുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) പരീക്ഷകൾ ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ നടക്കും. ഐ.ഐ.ടി കാൺപുർ നടത്തുന്ന ടെസ്റ്റ് ദേശീയതലത്തിലാണ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ സെപ്റ്റംബർ ആദ്യവാരത്തിൽ ആരംഭിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷക്ക് 29 പേപ്പറുകളാണുള്ളത്. എയറോസ്പേസ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ, ബയോടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, എൻവയൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിങ്, ജിയോമാറ്റിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മൈനിങ്, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, കെമിസ്ട്രി, ഇക്കോളജി ആൻഡ് എവലൂഷൻ, ജിയോളജി ആൻഡ് ജിയോ ഫിസിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നിവയാണ് പേപ്പറുകൾ.

മേൽപ്പറഞ്ഞവയിൽ രണ്ടെണ്ണം പരീക്ഷക്കായി തെരഞ്ഞെടുക്കാം. മൂന്നു മണിക്കൂറാണ് പരീക്ഷാ സമയം. ജനറൽ ആപ്റ്റിറ്റ്യൂഡ് ഉൾപ്പെടെ 100 മാർക്കിനാണ് പരീക്ഷ.

ബി.ഇ/ബി.ടെക്/ബി.ഫാം, ബി.ആർക്, ബി.എസ് റിസർച്, ഫാംഡി, എം.ബി.ബി.എസ്, എം.എസ് സി/എം.എ/എം.സി.എ, ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക്/എം.എസ് സി, ബി.എ/ബി.എസ് സി/ബി.കോം. യോഗ്യതയുള്ളവർക്ക് പരീക്ഷയെഴുതാം. മൂന്നാം വർഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.

കൂടുതൽ വിവരങ്ങൾക്ക് https://gate.iitk.ac.in


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.