മീശ വെച്ച സുന്ദരി ഷൈജ ബിബിസിയിലും താരം
കണ്ണൂർ: പുറത്ത് രോമം കിളർക്കലും മീശ വെയ്ക്കലും ലക്ഷണമൊത്ത പുരുഷന്റെ സൗന്ദര്യത്തിന്റെ അടയാളമാണെന്നാണ് നാമൊക്കെ കേട്ടിട്ടുള്ളത്. എന്നാൽ മേൽമീശ അഭിമാനത്തോടെ വളർത്തുന്ന കുടുംബിനിയെ കണ്ടിട്ടുണ്ടോ. കേരളത്തിലെ കണ്ണൂർ ജില്ലയിൽ അങ്ങിനെയൊരാളുണ്ട്. കണ്ണൂരിലെ ഷൈജ എന്ന 35 കാരി കുടുംബിനിയാണ് മേൽമീശയുടെ പേരിൽ ബിബിസിയിൽവരെ കീർത്തി നേടിയ താരം.
പരമ്പരാഗതമായി ഒരു സ്ത്രീയുടെ മുഖത്തെ രോമം സമൂഹത്തിലെ ആരും ഇഷ്ടപ്പെടാറില്ല. മീശയുള്ള പെണ്ണ് എന്നുവെച്ചാൽ തന്നെ എന്തിനും പോന്ന എന്തും ചെയ്യുന്ന പെണ്ണ് എന്നൊരു ദുരർഥം പരക്കെയുണ്ട്്. സ്ത്രൈണത എന്നു പറഞ്ഞാൽ തന്നെ രോമങ്ങളില്ലാത്ത മാർദവമുള്ള താമരത്തണ്ടുപോലെ പോലെ ശാലീനയായത് എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഷൈജ അതിൽ നിന്നൊക്കെ വ്യത്യസ്തയായിരിക്കുന്നു. അതുല്യമായ രീതിയിൽ ഷൈജ ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെയും പരമ്പരാഗതമായ വിശ്വാസങ്ങളെയും തകർക്കുകയാണ്.
എല്ലാ സമയത്തും മുഖത്ത് ബ്ലീച്ചിംഗും ഫേഷ്യലും കണ്ണുകൾക്ക് ത്രെഡിംഗും ചെയ്യാറുണ്ടെങ്കിലും മീശ കളയാൻ ഷൈജ സമ്മതിക്കാറില്ല. മീശ വെച്ചു നടക്കുന്ന ഷൈജക്ക് അനുകൂലവും പ്രതികൂലവുമായി ധാരാളം ആളുകൾ അഭിപ്രായം പറയാറുണ്ടെങ്കിലും അതൊന്നും ഷൈജ മൈൻഡ് ചെയ്യാറില്ല. ഷൈജയെ സംബന്ധിച്ചിടത്തോളം അവളുടെ മീശയാണ് അവളുടെ ഏറ്റവും ആകർഷകമായ ഭാഗം. എനിക്ക് എന്റെ മീശ ഇഷ്ടമാണ്, ഷൈജ തന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വിഭാഗത്തിൽ, തന്റെ ഫോട്ടോയ്ക്ക് താഴെ പ്രഖ്യാപിക്കുന്നു. മീശയില്ലാതെ ഷൈജയെ കാണാൻ ഒട്ടും ഗ്ലാമറില്ലെന്നാണ് അടുപ്പക്കാരും പറയുന്നത്. ഷൈജയുടെ മീശപുരാണം ഇപ്പോൾ നാട്ടിലാകെ പാട്ടാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.