Follow the News Bengaluru channel on WhatsApp

ചോയ്സിനെ ബഹുമാനിക്കാം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്തിയൊന്ന്

അധികാരം- കേള്‍ക്കാന്‍ നല്ല രസമുള്ള വാക്കാണ്. മറ്റൊരാളുടെ, ഒരു കൂട്ടത്തിന്റെ, ഒരു സമൂഹത്തിന്റെ മുകളില്‍ ഒരുവന്റെ ആശയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ലഭിക്കുന്ന അധീശത്വമാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മൃഗങ്ങള്‍ക്കിടയില്‍ ഈ സ്വാധീനം നിയന്ത്രിക്കപ്പെടുന്നത് കായികശക്തിയുടെ അടിസ്ഥാനത്തിലാണ്. ഗോത്രങ്ങളായി വസിച്ചു തുടങ്ങിയ മനുഷ്യര്‍ക്കിടയിലും ആരംഭകാലത്ത് അത് അങ്ങനെതന്നെ ആയിരുന്നെങ്കിലും കേവലം ശാരീരിക മികവ് മാത്രം ഉപയോഗിച്ച് മനുഷ്യന് എതിര്‍ശക്തികളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ മറ്റ് പല ഘടകങ്ങളും അധികാരത്തിന്റെ നിശ്ചയകാരികളായി. ബുദ്ധിശക്തി, സൗന്ദര്യം, പാരമ്പര്യം, ജനപിന്തുണ അങ്ങനെ നിരവധി ഘടകങ്ങള്‍ ഇവയുടെ ഭാഗമാണ്.

അധികാരവ്യവസ്ഥയില്‍ നിന്നും നിയമവ്യവസ്ഥയിലേക്കുള്ള ദൂരം ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള ദൂരമാണ്. അത് ഒരാളുടെ വിവേചനശക്തിക്കും നിര്‍ണയാധികാരത്തിനും പുറത്ത് സമൂഹത്തില്‍ പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന, സമതുലിതമായ, പുരോഗമനപരമായ മൂല്യങ്ങളുടെ കുടിയിരുത്തലാണ്. ഭരണഘടന, നിയമങ്ങള്‍, നിയന്ത്രങ്ങള്‍ എന്നിവയിലൂടെയാണ് ഈ ഘടനപ്രകാരം തീരുമാനങ്ങള്‍ എടുക്കപ്പെടുന്നത്. അനിയന്ത്രിതമായ അവകാശങ്ങളല്ല നിയമം വ്യവസ്ഥ ചെയ്യുന്നവ മാത്രമാണ് അധികാരിക്ക് ഉപയോഗിക്കാനാകുന്നത്. ലിംഗ,വംശ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ തുല്യരായി കാണാന്‍ സാഹചര്യമൊരുക്കുന്നു എന്നതാണ് നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ പ്രത്യേകത.

ജനായത്ത സമ്പ്രദായത്തിലൂടെ സമൂഹത്തില്‍ അധികാരം അടിച്ചമര്‍ത്തലില്‍ നിന്നും വഴിമാറിയെങ്കിലും വ്യക്തി ബന്ധങ്ങളില്‍ അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവിടെ മുന്‍പ് സൂചിപ്പിച്ച കായികവും, ബുദ്ധിപരവും പാരമ്പര്യപരവുമായ പല ഘടകങ്ങളും അധികാരത്തെ ബാധിക്കുന്നു. ഇത്തരത്തില്‍ അടിച്ചമര്‍ത്തലുകളിലൂടെ മറ്റൊരാളുടെ അവകാശങ്ങളെയും തീരുമാനങ്ങളെയും നിഷ്‌ക്രീയമാക്കുന്നതിന് അസംഖ്യം ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്.

മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിച്ച യുവതി യുവാക്കളെ വെട്ടികൊന്നു. – രക്ഷകര്‍ത്താക്കള്‍ അവരുടെ രക്ഷാകര്‍ത്തൃ അധികാരമുപയോഗിച്ച് മക്കളുടെ തീരുമാനത്തെ അടിച്ചമര്‍ത്തുന്നു.

മേല്‍മീശവച്ചത് കുറ്റം, ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ധിച്ചു. -ജാതി വ്യവസ്ഥയില്‍ ഉയര്‍ന്നവര്‍ എന്ന് പറയപ്പെടുന്നവര്‍ അവരുടെ സാമ്പത്തിക സാമൂഹിക മേല്‍ക്കോയ്മ ഉപയോഗിച്ച് മര്‍ദ്ധിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു.

പ്രണയം നിരസിച്ചതിന് യുവാവ് യുവതിയെ കുത്തിക്കൊന്നു/ പെട്രോള്‍ ഒഴിച്ചു തീവച്ചു/ ആസിഡ് ഒഴിച്ചു.- ഇന്നും നിലനില്‍ക്കുന്ന ആണധികാരത്തിന്റെ പേരില്‍ പുരുഷന്‍ സ്ത്രീയുടെ സ്വനിര്‍ണ്ണയ അവകാശത്തെ അടിച്ചമര്‍ത്തുന്നു.

മുകളില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങളെല്ലാം അതിന്റെ വിവിധ രൂപങ്ങളില്‍ തുടര്‍ച്ചയായി നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നതാണ്. മാധ്യമങ്ങളിലൂടെ നാമത് സ്ഥിരം കാണുകയും ചെയ്യുന്നു. ഇവയുടെയെല്ലാം അടിസ്ഥാനം മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന അധികാരവും അടിച്ചമര്‍ത്തലുകളുമാണ്. അത്തരത്തില്‍ അടിച്ചമര്‍ത്തപെടുന്നവര്‍ നമ്മുടെ അധികാരത്തിന് കീഴിലുള്ളവരാണ് എന്ന മിഥ്യാബോധമാണ് അതിനു കാരണം. ഒരു പ്രിസ്മറ്റിക്ക് സോസൈറ്റി (prismatic society )എന്ന നിലയ്ക്ക് സമൂഹവും അങ്ങനെ തന്നെ ചിന്തിക്കുന്നു. അടിച്ചമര്‍ത്തപ്പെടുന്നവരുടെ വ്യക്തി സ്വാതന്ത്ര്യവും, വിവേചനശക്തിയും, സ്വനിര്‍ണ്ണയാവകാശവും നമ്മുടെ അധികാരത്തിനു കീഴിലാണന്നും അവരുടെ സാമൂഹികമോ സമ്പത്തികമോ ആയ നിലനില്‍പ്പ് നമ്മുടെ ഔദാര്യമാണെന്നും അതുകൊണ്ട് അവരുടെ എല്ലാ അവകാശങ്ങളും നമ്മുടെ ഇച്ഛാനുസരണമായിരിക്കണമെന്നും അധികാരി ശഠിക്കുന്നു. അതിനു വിരുദ്ധമായത് സംഭവിക്കുമ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത്.

മറ്റൊരാളുടെ തീരുമാനത്തെ, തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന ഒരു സാമൂഹ്യസംവിധാനം രൂപപ്പെടുത്തുക എന്നത് മാത്രമാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം. അതിന് വിവിധതല പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. സര്‍ക്കാരിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ ഈ കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകും. വ്യക്തി സ്വാതന്ത്ര്യത്തെ ക്കുറിച്ചുള്ള ക്ലാസുകള്‍ സ്‌കൂളുകളില്‍ സ്ഥിരമായി ഉണ്ടാകണം. പ്രണയവും (ബ്രെക്കപ്പും) പ്രണയ നൈരാശ്യവും പ്രണയ നിരാസങ്ങളും സ്വാഭാവിക സാമൂഹ്യപ്രകീയകളാണെന്നും അവ ജീവിതത്തില്‍ പിന്നീടും ഉണ്ടാകാന്‍ സാധ്യതയുള്ളവയാണെന്നും ചെറുപ്പത്തിലേ കുട്ടികളെ ബോധ്യപ്പെടുത്താനായാല്‍ ആ കാരണങ്ങള്‍ക്കൊണ്ട് ഉണ്ടാകുന്ന അക്രമങ്ങള്‍ ക്രമേണേ ഇല്ലാതാകും. സമാനമായ രീതിയില്‍ തുടര്‍ച്ചയായ സാമൂഹ്യ വിദ്യാഭ്യാസം (social education) വഴി സ്വകാര്യതക്കുള്ള, സ്വനിര്‍ണ്ണയത്തിനുള്ള ഓരോ പൗരന്റെയും അവകാശങ്ങളെപ്പറ്റിയും, അനധികൃതമായി മറ്റുള്ളവരുടെ സ്വാതന്ത്രങ്ങളില്‍ കൈ കടത്തുന്നത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയും ഇത്തരത്തില്‍ പ്രചരണം നല്‍കാം. വ്യത്യാസങ്ങളില്ലാതെ പൗരവകാശങ്ങള്‍ എല്ലാം ജനങ്ങളും അനുഭവിക്കുന്ന കാലം അല്‍പ്പം വിദൂരമാണെന്നിരിക്കിലും ഓരോ ദിവസവും സമാപിക്കുമ്പോള്‍ നാം ആ നല്ല കാലത്തിനോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന സന്തോഷം നമ്മെ മുന്നോട്ട് വഴി നടത്തും.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.