ഫാസിൽ കൊലപാതകം; ആറുപേർ അറസ്റ്റിൽ
മംഗളൂരു: സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിലിന്റെ കൊലപാതകവുമായി ബന്ധപെട്ട് ആറുപേരേ അറസ്റ്റ് ചെയ്തതായി മംഗളൂരു സിറ്റി പോലീസ് അറിയിച്ചു. സുഹാസ് ഷെട്ടി, മോഹൻ എന്ന നേപ്പാളി മോഹൻ, ഗിരിധർ, അഭിഷേക്, ശ്രീനിവാസ്, ദീക്ഷിത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കസ്റ്റഡയിലെടുത്തു ചോദ്യം ചെയ്ത് വരുന്നതായി മംഗളൂരു സിറ്റി പോലീസ് കമീഷണർ എൻ ശശികുമാർ അറിയിച്ചു. നഗരത്തിലെ ഗുണ്ടാ നേതാവായ സുഹാസ് ഷെട്ടിയും സംഘവുമാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുള്ള സിസിടിവിയിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
ഇതോടെ ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പ്രതികൾ പിടിയിലായി. നേരത്തെ കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ജൂലായ് 28 ന് രാത്രിയാണ് കാറിലെത്തിയ സംഘം ഫാസിലിനെ സ്വന്തം സ്ഥാപനത്തിന് മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.