Follow the News Bengaluru channel on WhatsApp

ഐഐഎസ്‌സി, എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേർന്ന് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമിക്കാൻ ധാരണാപത്രം ഒപ്പിട്ടു

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേർന്ന് 107 കോടിയുടെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിർമിക്കാൻ ധാരണാപത്രം
ഒപ്പിട്ടു. ബാഗ്ചി പാർഥസാരഥി ഹോസ്പിറ്റൽ എന്ന പേരിലായിരിക്കും ആശുപത്രി അറിയപ്പെടുന്നത്. ആശുപത്രിയിൽ കാർഡിയോളജി, റേഡിയോളജി, എമർജസി മെഡിസിൻ എന്നീ മൂന്ന് വിഭാഗങ്ങളിൽ സ്‌പെഷലൈസേഷൻ ഉണ്ടാകും. അത്യന്താധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രിയാണ് ഐഐഎസ്‌സി സയൻസ് ക്യാമ്പസിൽ നിർമിക്കുക.

കഴിഞ്ഞ ജൂലായ് 29 നാണ് ധാരണാപത്രം ഒപ്പിട്ടത്. 832 ബെഡുകളോട് കൂടിയ ആശുപത്രിയാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ആശുപത്രിയോടനുബന്ധിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് കോളജും സ്ഥാപിക്കും. 2024 ഓടെ ആശുപത്രി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. എം.ഡി പിഎച്ച്ഡി കോഴ്‌സുകൾ 2025ൽ തുടങ്ങും. കാർഡിയോളജി വിഭാഗത്തിൽ എല്ലാ അത്യന്താധുനിക സൗകര്യങ്ങളുമുണ്ടാകും. 2025 മുതൽ 2029 വരെയുള്ള കാലഘട്ടത്തിനുള്ളിൽ 1,83,000 ഔട്ടുപേഷ്യന്റിസിനെയും 18,300 ഓളം കിടത്തി ചികിത്സിക്കുന്ന രോഗികളെയും പരിചരിക്കാനാണ് പദ്ധതി.

ആശുപത്രിയിൽ അഞ്ചു വർഷത്തിനുള്ളിൽ റേഡിയോളജി വിഭാഗത്തിൽ 4,28,326 രോഗികളെ ചികിത്സിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയതായി ഐഐഎസ്‌സി ഇതുസംബന്ധിച്ചിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇതിനായി 20 സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ പരിശീലിപ്പിക്കും. അത്‌ പോലെ എമർജൻസി മെഡിക്കൽ വിഭാഗത്തിൽ 5 വർഷത്തിനുള്ളിൽ 56,304 രോഗികളെ ചികിത്സിക്കാനാണ് പദ്ധതി. ഇതിലേക്കായി 50 ഓളം സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ പരിശീലിപ്പിക്കും. തികച്ചും ലാഭമില്ലാതെ, എന്നാൽ ആശുപത്രി ചെലവ് മാത്രം വാങ്ങിക്കുന്ന ഒരാശുപത്രിയാക്കാനാണ് ഐഐഎസ്‌സി ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.