Follow the News Bengaluru channel on WhatsApp

ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്തത് നിയമം നിർബന്ധിച്ചതിനാൽ; കലക്ടർ സ്ഥാനത്തു നിന്ന് മാറ്റിയത് ജനവികാരം മാനിച്ച്: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടറാമെന്ന ഐഎഎസ്‌കാരനെ തിരിച്ചെടുത്തത് നിയമം നിർബബന്ധിച്ചതിനാലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴ കലക്ടർ സ്ഥാനത്ത് നിന്ന് അദേഹത്തെ മാറ്റിയത് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണെന്നും അദേഹം പറഞ്ഞു. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.

പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്ടറാക്കി. എന്നാൽ, അതിനുശേഷം വലിയ എതിർപ്പുകളുണ്ടായി. അതോടെ സർക്കാർ വിചിന്തനത്തിന് തയ്യാറായി. ന്യായമായ, ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം ഇടതുപക്ഷ സർക്കാരില്ലെന്നാണ് വെങ്കിട്ടറാമിന്റെ സംഭവം വ്യക്തമാക്കുന്നത്. കോടിയേരി ലേഖനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമര കോലാഹലങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ല. അതേസമയം ജനാധിപത്യപരമായ വിയോജിപ്പുകളെ സ്വാഗതം ചെയ്യും. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്ന പ്രസ്താവനക്കിടയിലാണ് പാർട്ടിയുടെ നയം വ്യക്തമാക്കി സംസ്ഥാന സെക്രട്ടറിയുടെ ലേഖനം.

എന്നാൽ മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് കോടിയേരി ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ ഒരാൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറ്റുപിടിച്ച് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ കരിങ്കൊടി കാട്ടുന്നത് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമര മാർഗമാണോ എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച് സമരം നടത്തുന്നവർ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയടക്കമുള്ളവരെയും ഇഡിയെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന പ്രധാനമന്ത്രി മോദിക്കെതിരെ എന്തു കൊണ്ട് കരിങ്കൊടി കാണിക്കുന്നില്ലെന്ന് വ്യക്തമാക്കണം. കോടിയേരി ലേഖനത്തിൽ ചോദിക്കുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടറാമിന്റെ സ്ഥാനമാറ്റം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും അത് ന്യായീകരിക്കാനും മുഖ്യന്ത്രിക്കെതിരേയുള്ള സമരത്തിന്റെ മുനയൊടിക്കാനും മാത്രമാണ് ലേഖനമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.