അന്താരാഷ്ട്ര ബന്ധങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ച് ഹിമാചലിലെ ധരം ശാലയിൽ റഷ്യൻ യുവാവും യുക്രൈൻ യുവതിയും വിവാഹിതരായി

ഷിംല: അന്താരാഷ്ട്ര ബന്ധങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ച് ഹിമാചലിലെ ധരം ശാലയിൽ റഷ്യൻ യുവാവും യുക്രെയിൻ യുവതിയും വിവാഹിതരായി. ഇവർ വിവാഹിതരായ വാർത്ത കൗതുകത്തോടെയാണ് മാധ്യമങ്ങൾ സ്വീകരിച്ചത്. ഒരുവശത്തു കഴിഞ്ഞ കുറെ മാസങ്ങളായി റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കൊടുമ്പിരികൊണ്ടു നടക്കുകയാണ്. യുദ്ധത്തിന്റെ പേരിൽ ലോകരാജ്യങ്ങൾ തന്നെ രണ്ടു ചേരിയിലായി കഴിഞ്ഞു. എണ്ണക്കും ഭക്ഷണത്തിനും എന്നു വേണ്ട് റഷ്യക്കെതിരേ സകലതിനും ഉപരോധം ഏർപ്പെടുത്തിയിരിക്കയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള യൂറോപ്പ്യൻ യൂനിയനുകൾ. ഈ കുരുക്ഷേത്രത്തിനിടയിലാണ് റഷ്യൻ വംശജനായ യുക്രൈനിൽ സ്ഥിര താമസക്കാരനായ സെർജി നോവിക്കോവ്, ഉക്രേനിയൻ സ്വദേശിനിയായ ഇലോണ ബ്രാമിക്കോവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചത്.

രണ്ടു വർഷമായി പ്രണയബന്ധത്തിൽ ആയിരുന്ന രണ്ടുപേരും കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിലാണ് താമസം. തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ, വിവാഹവേദിയായി അവർ തിരഞ്ഞെടുത്തത് സമാധാനത്തിന്റെയും ശാന്തിയുടേയും ഈ മണ്ണു തന്നെയാണ്. ധരംശാലയിലെ ദിവ്യ ആശ്രം ഖരോട്ടയിലാണ് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായത്. കംഗ്രി തദ്ദേശവാസികളായ തന്ത്രിമാരുടെ കാർമ്മികത്വത്തിലാണ് വിവാഹം അരങ്ങേറിയത്. ഹിമാചൽ നാടൻ പാട്ടുകളും പരിപാടികളും കൊണ്ട് കൊഴുപ്പിച്ച വിവാഹത്തിൽ, വിദേശ ടൂറിസ്റ്റുകളും പങ്കെടുത്തിരുന്നു. റഷ്യൻ വരനും യുക്രൈൻ വധുവുമായതോടെ ഗ്രാമവാസികളും വിവാഹം അന്താരാഷ്ട്ര രീതിയിലാണ് ആഘോഷിച്ചത്. പ്രണയത്തിന് ഭാഷയോ, രാജ്യമോ, വേഷമോ അതിർവരമ്പുകളോ ഇല്ലെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് ഈ ദമ്പതികൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.