Follow the News Bengaluru channel on WhatsApp

ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 112 കോടി രൂപയുടെ ഹെറോയിൻ, ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് 112 കോടി രൂപയുടെ മയക്കുമരുന്നുമായി തമിഴ്നാട് സ്വദേശി പിടിയിലായി. ഇയാളുടെ കൈയിലുണ്ടായിരുന്ന രണ്ട് ട്രോളി ബാഗുകളിലെ രഹസ്യ അറകളിൽ നിന്നാണ് 16 കിലോ ഹെറോയിൻ കണ്ടെത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) ബെംഗളൂരു യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കടത്ത് പിടിക്കപ്പെട്ടത്. ഏതോപ്യയിൽ നിന്നാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ബെംഗളൂരുവിലെത്തിയത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവിൽ നിന്ന് ട്രെയിനിൽ വൻതോതിൽ ഹെറോയിൻ കടത്തുന്നതിനെക്കുറിച്ച് ഡിആർഐ സംഘത്തിന് രഹസ്യമായി വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലും മറ്റ് റെയിൽവേ സ്‌റ്റേഷനുകളിലും ഡിആർഐ പരിശോധന നടത്തിവരികയായിരുന്നു. പരിശോധനക്കിടയിലാണ് സംശയാസപദമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തിയത്. 11.30 ക്കു ശേഷം ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഡൽഹി ട്രെയിനിൽ കയറിയിരിക്കുകയായിരുന്നു ഇയാള്‍.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ട്രെയിൻ പുറപ്പെടാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഇയാളുടെ രണ്ടു ബാഗുകൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബാഗുകളിലെ രണ്ടു കൃത്രിമ അറകളിൽ ഇയാൾ 16 കിലോയോളം ഹെറോയിൻ സൂക്ഷിച്ചതായി കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാൾ തിങ്കളാഴ്ച അഡിസ് അബാബയിൽ നിന്ന് എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ രാത്രി എട്ടു മണിയോടെ ബെംഗളൂരുവിലെത്തുകയായിരുന്നു എന്ന് കണ്ടെത്തി.

35കാാരനായ ഇയാളുടെ പേരിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ബെംഗളൂരുവിലേ ആർക്കെങ്കിലും ഇയാളുുമായി ബന്ധമുണ്ടോയെന്ന് ഡിആർഐ അന്വേഷിക്കുന്നുണ്ട്. ഇയാൾക്ക് പിന്നിൽ വൻ മയക്കുമരുന്നു സംഘങ്ങൾ ഉണ്ടോയെന്നു വിശദമായി അന്വേഷിക്കുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു. സമീപകാലത്തായി ബെംഗളൂരുവിൽ നടന്ന ഏറ്റവും വലിയ ഹീറോയിൻ കടത്താണ് പിടിക്കപ്പെട്ടത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.