Follow the News Bengaluru channel on WhatsApp

നാലു വയസ്സുള്ള മകളെ അമ്മ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

ബെംഗളൂരു: നാലു വയസ്സുള്ള മകളെ അമ്മ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. കുട്ടി തല്‍ക്ഷണം മരിച്ചു. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത കുഞ്ഞിനെയാണ് അപ്പാര്‍ട്ട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നത്. അപ്പാര്‍ട്ട്മെന്‍റില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

സാധാരണ മാനസികനിലയുള്ള ഒരു വ്യക്തിയുടെ പെരുമാറ്റമല്ല സിസിടിവി ദൃശ്യങ്ങളിലും കാണുന്നത്. കുഞ്ഞിനോടൊപ്പം വളരെ സ്വാഭാവികമായി ബാല്‍ക്കണിയിലൂടെ നടന്നുവരുന്ന അമ്മയെ ആണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് കുഞ്ഞിന്‍റെ കൈപിടിച്ച്‌ ഏതാനും നിമിഷങ്ങള്‍ ബാല്‍ക്കണിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണാം. ഇതിന് ശേഷം കുഞ്ഞിനെ കയ്യിലെടുക്കുന്നു. ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ നിന്ന ശേഷം കുഞ്ഞിനെ താഴേക്ക് എറിയുകയാണ്.

കുഞ്ഞ് വീണതിന് പിന്നാലെ ഇവര്‍ ബാല്‍ക്കണിയിലെ കൈവരിയില്‍ കയറി അപ്പുറത്തേക്ക് ഇറങ്ങി അല്‍പനേരം നില്‍ക്കുന്നുണ്ട്. താഴേക്ക് വീണ കുഞ്ഞിനെ നോക്കുന്നതായാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. കുഞ്ഞിനെ താഴേക്ക് എറിഞ്ഞതിന് ശേഷം പിറകെ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ അപ്പോഴേക്ക് അയല്‍വീട്ടുകാരെല്ലാം ഓടിവരികയും അവര്‍ യുവതിയെ പിടിച്ച്‌ ബലമായി മാറ്റുകയുമാണ് ചെയ്തത്. കുഞ്ഞിന് സംസാരശേഷിയും കേള്‍വിശക്തിയുമില്ല എന്നതില്‍ നിരാശയിലായിരുന്നു യുവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൗത്ത് ബെംഗളൂരുവിലെ എസ്‌ആര്‍ നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദന്തഡോക്ടറാണ് ഇവര്‍. ഭര്‍ത്താവ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. മാതാവിന്റെ മാനസിക നില അടക്കം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.