Follow the News Bengaluru channel on WhatsApp

ലാൽബാഗ് പുഷ്പമേള ഇന്ന് മുതൽ

ബെംഗളൂരു: ലാല്‍ബാഗ് പുഷ്പമേളക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 8 മണിക്കാണ് മേളയുടെ ഉദ്ഘാടനം. 15 വരെ മേള നീണ്ടു നില്‍ക്കും. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിനും പിതാവ് ഡോ. രാജ്കുമാറിനും മേളയില്‍ ആദരമര്‍പ്പിക്കും. ഇതിന്റെ ഭാഗമായി സൈക്കിള്‍ റാലിയും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പുഷ്പങ്ങൾക്ക് പുറമെ നെതര്‍ലാന്റ്, ന്യൂസിലാന്‍ഡ്, യു.എസ്, ദക്ഷിണാഫ്രിക്ക, കെനിയ, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

മേളയില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമാക്കിയതായി സംഘാടകരായ സംസ്ഥാന ഹോര്‍ട്ടികള്‍ചറല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6.30 വരെ എല്ലാ പ്രവേശന കവാടങ്ങള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും.

റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വര്‍ഷത്തില്‍ രണ്ട് തവണയാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം മേള നടത്തിയിരുന്നില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.